Top

'വീണ്ടും ഡിസിസി പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല'; വ്യത്യസ്ഥനായി എന്‍ ഡി അപ്പച്ചന്‍

സ്ഥാനം രാഹുല്‍ ഗാന്ധി നല്‍കിയ അംഗീകാരം

29 Aug 2021 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീണ്ടും ഡിസിസി പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല; വ്യത്യസ്ഥനായി എന്‍ ഡി അപ്പച്ചന്‍
X

സ്ഥാനം ലഭിക്കാത്തവരും, നിയുക്ത ഡിസിസി അധ്യക്ഷന്‍മാരോടുള്ള എതിര്‍പ്പും, ഗ്രൂപ്പ് സമവാക്യങ്ങളും കേരളത്തിലെ കോണ്‍ഗ്രസില്‍ വിവാദം ശക്തമാക്കുമ്പോള്‍ വ്യത്യസ്ഥ പ്രതികരണവുമായി നിയുക്ത വയനാട് കോണ്‍ഗ്രസ് അധ്യക്ഷന്‍. പ്രതീക്ഷിക്കാതെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനം ലഭിച്ചതെന്നാരുന്നു എന്‍ഡി അപ്പച്ചന്റെ ആദ്യ പ്രതികരണം. ഡിസിസി പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല, സ്ഥാനം രാഹുല്‍ ഗാന്ധി നല്‍കിയ അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രായം പ്രശ്‌നമല്ല. താന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്നും എന്‍ഡി അപ്പച്ചന്‍ പുതിയ പട്ടികയ്ക്ക് പിന്നാലെ പ്രതികരിച്ചു. പട്ടികയില്‍ അവസാന നിമിഷങ്ങളില്‍ ഉണ്ടായ നാടകീയമായ മാറ്റങ്ങളോടെയാണ് അവസാന പട്ടികയില്‍ എന്‍.ഡി.അപ്പച്ചന്റെ പേര് പുറത്ത് വന്നത്. വയനാട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും മുന്‍ എംഎല്‍എയുമാണ് എന്‍.ഡി.അപ്പച്ചന്‍. അവസാനം വരെ വയനാട്ടില്‍ കെ.കെ. അബ്രാഹാം ഡിസിസി അധ്യക്ഷനാവുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

1991 ല്‍ ജില്ലയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റായിരുന്നു എന്‍ഡി അപ്പച്ചന്‍. 2004 വരെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനൊപ്പം തന്നെ ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചു. പിന്നാലെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങളും മറ്റ് വിഷയങ്ങളുമുന്നയിച്ച് കെകെ അബ്രാഹിമിനെതിരെ ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചതാണ് എന്‍ഡി അപ്പച്ചന് നറുക്ക് വീണത്.

Next Story

Popular Stories