അടിയന്തിര പ്രമേയ നോട്ടീസില്‍ കെകെ രമയുടെ പേരില്ല; കിട്ടിയത് ഫോട്ടോകോപ്പിയെന്ന് സ്പീക്കര്‍
പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ കെകെ രമയുടെ പേര് ഉണ്ടായിരുന്നുവെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു
4 Aug 2021 5:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയന്തിര പ്രമേയ നോട്ടീസില്‍ കെകെ രമയുടെ പേരില്ല; കിട്ടിയത് ഫോട്ടോകോപ്പിയെന്ന് സ്പീക്കര്‍അടിയന്തിര പ്രമേയത്തിനായുള്ള നോട്ടീസില്‍ വടകര എംഎല്‍എ കെകെ രമയുടെ പേര് ഒഴിവാക്കി. പ്രതിപക്ഷം സ്പീക്കര്‍ക്ക് നല്‍കിയ ലിസ്റ്റില്‍ കെകെ രമയുടെ പേരുണ്ടെങ്കിലും സ്പീക്കര്‍ക്ക് മുന്നിലെത്തിയ ലിസ്റ്റില്‍ രമയുടെ പേര് ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് കൂടുതല്‍ പ്ലസ്‌വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംകെ മുനീര്‍ എംഎല്‍എ നല്‍കിയ അടിയന്തിര നോട്ടീസ് സഭയില്‍ സ്പീക്കര്‍ വായിച്ചപ്പോഴാണ് കെകെ രമയുടെ പേര് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടത്. സ്പീക്കറുടെ മുന്നിലെത്തിയ നോട്ടീസില്‍ കെകെ രമയുടെ പേരില്ലാത്തതിനാല്‍ തന്നെ അടിയന്തിര പ്രമേയനോട്ടീസില്‍ കെകെ രമക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം തനിക്ക് ലഭിച്ചത് നോട്ടീസിന്റെ ഫോട്ടോകോപ്പിയാണെന്നും അതില്‍ കെകെ രമയുടെ പേര് ഉണ്ടായിരുന്നില്ലെന്നുമാണ് സ്പീക്കറുടെ പ്രതികരണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ കെകെ രമയുടെ പേര് ഉണ്ടായിരുന്നുവെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
- TAGS:
- kk rama
- RMPI
- Resolution
- MB rajesh
Next Story