Top

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ആവര്‍ത്തിച്ചേക്കും; മൈസുരുവില്‍ മേയര്‍ തെരഞ്ഞെടുപ്പ്

ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു തെരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി നടപടി

25 Aug 2021 5:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ആവര്‍ത്തിച്ചേക്കും; മൈസുരുവില്‍ മേയര്‍ തെരഞ്ഞെടുപ്പ്
X

മൈസൂരു ഇന്ന് മേയര്‍ തെരഞ്ഞെടുപ്പിലേക്ക്. ജെഡിഎസ് നേതാവായിരുന്നു രുഗ്മിണി മദേഗൗഡയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഇവിടെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു തെരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി നടപടി.

ജൂണിലായിരുന്നു മേയര്‍ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ്-19 രണ്ടാം തരംഗം വന്നതോടെ മാറ്റിവെക്കുകയായിരുന്നു. ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള വനിതക്കാണ് മൈസൂരു മേയര്‍ സ്ഥാനം സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. രുഗ്മിണിയെ അയോഗ്യയാക്കിയതിന് ശേഷം ഡെപ്യൂട്ടി മേയറായിരുന്നു കോണ്‍ഗ്രസിന്റെ അന്‍വര്‍ ബൈഗം ആക്ടിംഗ് മേയറായി ചുമതയേല്‍ക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി ഇത്തവണയും ബിജെപിക്കെതിരേ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ആവർത്തിക്കുമെന്നാണ് സൂചന. ആദ്യഘട്ടം മുതല്‍ ജെഡിഎസിനെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമം ആരംഭിച്ചിരുന്നെങ്കിലും അത് നടന്നില്ല.


Next Story

Popular Stories