Top

ഡിസിസി അധ്യക്ഷസ്ഥാനത്തേക്കില്ല; വിശദീകരണവുമായി ചാണ്ടി ഉമ്മന്‍

പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാള്‍ ഈ സ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ട്

17 Aug 2021 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി അധ്യക്ഷസ്ഥാനത്തേക്കില്ല; വിശദീകരണവുമായി ചാണ്ടി ഉമ്മന്‍
X

ഡിസിസി പ്രസിഡണ്ട് പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ചര്‍ച്ചകളും അതൃപ്തിയും രൂക്ഷമാവുന്നതിനിടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ചാണ്ടി ഉമ്മന്‍. ഇത്തരം പ്രചാരണങ്ങളെല്ലാം തീര്‍ത്തും അഭ്യൂഹങ്ങള്‍ ആണെന്നും തന്നേക്കാള്‍ പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും സ്ഥാനത്തിന് അര്‍ഹതയുള്ളവര്‍ പട്ടികയിലുണ്ടെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം വാര്‍ത്തകളെ പ്രാരംഭ ഘട്ടത്തില്‍ തന്നെ തള്ളുന്നുവെന്നും ചാണ്ടി ഉമ്മന്‍ വിശദമാക്കി.


ചാണ്ടി ഉമ്മന്റെ പ്രതികരണം-

"കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ പേര് പരിഗണിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതായി ഈ ദിവസങ്ങളില്‍ ശ്രദ്ധയില്‍പെട്ടു. അടിസ്ഥാന രഹിതമായ ഇത്തരം അഭ്യൂഹങ്ങളെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്നു.
പ്രവര്‍ത്തന പരിചയം കൊണ്ടും മികവ് കൊണ്ടും എന്നെക്കാള്‍ ഈ സ്ഥാനത്തിന് അര്‍ഹരായവര്‍ പാര്‍ട്ടിയിലുണ്ട്.
വ്യാജ പ്രചാരണങ്ങളെ പുറന്തള്ളുക."
ഏറെ നാളായി ചര്‍ച്ചകള്‍ നടക്കുന്ന ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം ഇനിയും വൈകില്ലായെന്നാണ് സൂചന. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഹൈക്കമാന്റിന് മുന്നില്‍ സമര്‍പ്പിച്ച പട്ടികയില്‍
മാറ്റം വന്നേക്കും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ ചില പേരുകളും പരിഗണിച്ച് മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കും.



Next Story

Popular Stories