Top

ഇബ്രാഹിം കുഞ്ഞിന്റെ മകനെ ഉദ്ഘാടകനാക്കിയില്ല; യുഡിഎഫ് സമരത്തില്‍ പങ്കെടുക്കാതെ മുസ്ലീം ലീഗ്

മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയാണ് ലീഗ് നിശ്ചയിച്ചിരുന്നത്.

5 Aug 2021 12:24 AM GMT
അനുശ്രീ പി.കെ

ഇബ്രാഹിം കുഞ്ഞിന്റെ മകനെ ഉദ്ഘാടകനാക്കിയില്ല; യുഡിഎഫ് സമരത്തില്‍ പങ്കെടുക്കാതെ മുസ്ലീം ലീഗ്
X

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി കളമശേരി കമ്മിറ്റി നടത്തിയ സമരത്തില്‍ മുസ്ലീം ലീഗ് പങ്കെടുത്തില്ല. ഉദ്ഘാടകനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുസ്ലീം ലീഗ് പ്രതിഷേധ സമരത്തില്‍ നിന്നും വിട്ടുനിന്നത്.

പ്രതിഷേധം ഉദ്ഘാടനം ചെയ്യാന്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയാണ് ലീഗ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം അസൗകര്യം ചൂണ്ടികാട്ടിയതോടെ മകന്‍ വിഇ അബ്ദുള്‍ ഖഫൂറിനെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ ലീഗ് തീരുമാനിച്ചു. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് വിയോജിപ്പ് അറിയിച്ചതോടെ യുഡിഎഫിലെ മുതിര്‍ന്ന നേതാവിനെകൊണ്ട് യോഗം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനോട് പ്രതിഷേധിച്ചാണ് മുസ്ലീം ലീഗ് സമരത്തില്‍ നിന്നും പങ്കെടുക്കാതിരുന്നത്. സമരത്തിന്റെ കാര്യം ലീഗ് നേതൃത്വം പാര്‍ട്ടിയുടെ മണ്ഡലം ഭാരവാഹികളെ അറിയിച്ചിട്ടുമില്ല.

Next Story

Popular Stories