Top

ലീഗ് നേതൃയോഗം; മധ്യസ്ഥതയ്ക്ക് റഷീദ് അലി ശിഹാബ് തങ്ങളെത്തി; ഹൈദരലി തങ്ങളുടെ നിര്‍ദ്ദേശം

മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയടുക്കുക കീഴ്വഴക്കങ്ങള്‍ എതിരാകും

7 Aug 2021 11:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് നേതൃയോഗം; മധ്യസ്ഥതയ്ക്ക് റഷീദ് അലി ശിഹാബ് തങ്ങളെത്തി; ഹൈദരലി തങ്ങളുടെ നിര്‍ദ്ദേശം
X

മലപ്പുറത്ത് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ആരംഭിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി യോഗത്തില്‍ പ്രധാന ചര്‍ച്ചയാവും. യോഗത്തിലേക്ക് പാണക്കാട് റഷീദലി ശിഹാബ് തങ്ങളെയും വിളിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം യോഗം നടക്കുന്ന ലീഗ് ഹൗസിലെത്തി. ഒത്തു തീര്‍പ്പ് നടത്താന്‍ മുന്‍ കൈ എടുക്കുന്നത് റഷീദ് അലി തങ്ങളാണ്. ഹൈദരലി തങ്ങളാണ് റഷീദ് അലിയെ നിയോഗിച്ചത് എന്നാണ് വിവരം.

ലീഗ് നേതൃഭാരവാഹികളായ സാദിഖ് അലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിഎംഎ സലാം, പിവി അബ്ദുല്‍ വഹാബ്, കെപിഎ മജീദ്, എം കെ മുനീര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുഈനലി തങ്ങള്‍ക്കെതിരായ നടപടിയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെയും വിളിപ്പിച്ചത്.

മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയടുക്കുക കീഴ്വഴക്കങ്ങള്‍ എതിരാകും എന്നതിനാല്‍ ലീഗ് നേതൃത്വത്തിന് എളുപ്പമാവില്ല.കുടുംബാംഗങ്ങളുമായും പാര്‍ട്ടി തലത്തിലും ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് ഇന്നലെ പാണക്കാട് സസാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി. ഇത്തരത്തില്‍ ഉയരുന്ന വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം ചേരവെയാണ് മുഈന്‍ അലിക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് ദേശീയ അധിക്ഷന്‍ തന്നെ വെളിപ്പെടുത്തിയത്.

Next Story

Popular Stories