Top

'കെ ടി ജലീലിന് വഴിയെപോവുന്ന ബസിന് കല്ലെറിയുന്നവരുടെ മനോഭാവം; മുഖ്യമന്ത്രി എല്ലാം പറഞ്ഞെന്ന് പിഎംഎ സലാം

8 Sep 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെ ടി ജലീലിന് വഴിയെപോവുന്ന ബസിന് കല്ലെറിയുന്നവരുടെ മനോഭാവം; മുഖ്യമന്ത്രി എല്ലാം പറഞ്ഞെന്ന് പിഎംഎ സലാം
X

എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിക്ക് അപ്പുറത്ത് ഒന്നും പറയാന്‍ ഇല്ലെന്ന് മുസ്ലീം ലീഗ് ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നിരന്തരം ആരോപണം ഉന്നയിക്കുന്ന കെടി ജലീലിനെ പരിഹസിക്കുന്ന നിലപാടാണ് പിഎംഎ സലാം വിഷയത്തില്‍ സ്വീകരിച്ചത്. വഴിയോ പോവുന്ന കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുന്നവരുടെ മനോഭാവമാണ് കെടി ജലീലിന് എന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി.

വഴിയെ പോവുന്നവര്‍ക്ക് മറുപടി പറയേണ്ട സാഹചര്യം മുസ്ലീംലീഗിന് ഇല്ല. ലീഗിനെ സംബന്ധിച്ച് കെടി ജലീല്‍ ഒന്നുമല്ല, ലീഗിനെ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളോ, വ്യക്തികളോ വിലയിരുത്തുമ്പോള്‍ മറുപടി പറയാം. ഒരു വ്യക്തി വഴിയെ പോവുന്നവരെയെല്ലാം ചീത്തവിളിച്ചാല്‍ അയാളെ എന്താണ് വിശേഷിപ്പിക്കേണ്ടത്. കെടി ജലീലിന് വ്യക്തമായ മറുപടി നല്‍കി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ സഹകരണ വകുപ്പ് ഉള്‍പ്പെടെ പരിശോധിക്കട്ടെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു പിഎംഎ സലമിന്റെ പ്രതികരണം.

ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ മുന്‍ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെടി ജലീല്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Next Story

Popular Stories