Top

തോറ്റ മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ടില്‍ ചർച്ച; മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരായ ഭാവി സമര പരിപാടികളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

27 Nov 2021 2:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോറ്റ മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ടില്‍ ചർച്ച; മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മണ്ഡലങ്ങളിലെ അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. കോഴിക്കോട് ലീഗ് ഹൗസിൽ രാവിലെ 11 മണിക്കാണ് യോഗം. തോറ്റ സ്ഥാനാർത്ഥികള്‍കള്‍ക്കും മണ്ഡലം കമ്മിറ്റികൾക്കും എതിരെയുള്ള നടപടി സംബന്ധിച്ചും ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, പ്രാദേശിക നേതൃത്വത്തെ മറികടന്ന് സ്ഥാനാർഥികളെ തീരുമാനിച്ച സംസ്ഥാന നേതൃത്വം തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന നിലപാടിലാണ് ജില്ലാ - മണ്ഡലം കമ്മിറ്റികള്‍. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരായ ഭാവി സമര പരിപാടികളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

അഴിക്കോട് -കെ.എം. ഷാജി, താനൂർ -പികെ ഫിറോസ്, തിരുവമ്പാടി -സിപി ചെറിയ മുഹമ്മദ്, ഗുരുവായൂർ -കെ.എൻ.എ ഖാദർ, കളമശേരി -അഡ്വ. വിഇ അബ്ദുൽ ഗഫൂർ, കോങ്ങാട് -യു.സി രാമൻ, കോഴിക്കോട് സൗത്ത് -അഡ്വ. നൂർബിന റഷീദ്, കൂത്തുപറമ്പ് -പൊട്ടങ്കണ്ടി അബ്ദുല്ല, കുറ്റ്യാടി -പാറക്കൽ അബ്ദുല്ല, പുനലൂർ -അബ്ദുറഹ്‌മാൻ രണ്ടത്താണി എന്നീ മുസ്ലിംലീഗ് സ്ഥാനാർത്ഥികളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടത്.


Next Story

Popular Stories