Top

'ഇടവും വലവും മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍'; മോന്‍സന്‍ പ്രവര്‍ത്തിച്ചത് സര്‍ക്കാരിന് വേണ്ടിയെന്ന് കെ സുരേന്ദ്രന്‍

4 Oct 2021 7:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടവും വലവും മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍; മോന്‍സന്‍ പ്രവര്‍ത്തിച്ചത് സര്‍ക്കാരിന് വേണ്ടിയെന്ന് കെ സുരേന്ദ്രന്‍
X

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ നടന്നത് വലിയ ഗൂഢാലോചനയാണ്. ഗൂഢാലോചനയ്ക്ക് സര്‍ക്കാരും, സിപിഐഎമ്മും നേതൃത്വം നല്‍കി. മോന്‍സന്റെ പക്കലുള്ള ചെമ്പോലയെ കുറിച്ച് അന്വേഷിക്കണം. ചെമ്പോല ഉണ്ടാക്കിയത് ശബരിമലയെ തകര്‍ക്കാനാണെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.

ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന് വേണ്ടിയാണ് മോന്‍സന്‍ ചെമ്പോല കൊണ്ടിറക്കിയത്. തട്ടിപ്പുകാരനായ മോന്‍സന്റെ ഇടവും വലവും നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തരാണ്. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മോന്‍സന്റെ ബന്ധം അന്വേഷിക്കണ്ട എന്ന് എന്ത് കൊണ്ട് തീരുമാനിച്ചു എന്ന് പറയാന്‍ തയ്യാറാവണം. ശബരിമലയെ തകര്‍ക്കാന്‍ ചെമ്പോല ഇറക്കിയവര്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മോന്‍സന്റെ പക്കലുള്ള ശബരിമലയെ പ്രതിപാതിക്കുന്ന ചെമ്പോല ഉള്‍പ്പെടെയുള്ള വസ്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണം. ചെമ്പോലയുടെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന നീക്കം ആണ് നടന്നത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരില്‍ നിന്ന് താന്‍ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷ് വെളിപ്പെടുത്തി. ചെമ്പോലയില്‍ ശബരിമലയിലെ ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ ഉ്‌ണ്ടോ എന്ന് അറിയില്ല. ചെമ്പോല കൈമാറുന്ന ഘട്ടത്തില്‍ ഇതിന് ശബരിമലയുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സന്തേഷ് എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Next Story

Popular Stories