Top

വടകര ആർഎംപിയില്‍ കൂട്ടരാജി; ഏരിയാ സെക്രട്ടറി ഉൾപ്പെടെ സിപിഐഎമ്മില്‍

രാജിവെച്ചവർ പാർട്ടിയുടെ സജീവ പ്രവർത്തകരല്ല എന്നാണ് ആർഎംപിയുടെ പ്രതികരണം.

11 Nov 2021 11:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വടകര ആർഎംപിയില്‍ കൂട്ടരാജി; ഏരിയാ സെക്രട്ടറി ഉൾപ്പെടെ സിപിഐഎമ്മില്‍
X

കോഴിക്കോട്: വടകര ആർഎംപിയിൽ കൂട്ടരാജി. ഏരിയാ സെക്രട്ടറി ഉൾപ്പെടെ 16 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു. ആർഎംപി വടകര ഏരിയാ സെക്രട്ടറിയും ആർഎംപി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ കെ ലിനീഷ്, ആർഎംപിയുടെ സ്ഥാപകാംഗവും ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗവുമായ ഇ പി രാജേഷ്, രാജീവൻ മണ്ടോടി എന്നിവരുള്‍പ്പടെയാണ് രാജിവെച്ചത്. നാദാപുരം റോഡിലെ എകെജി മന്ദിരത്തിൽ നടന്ന ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഇവരെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.

ടി പി ബബിഷ് (മണിയൂർ എൽസി), ജിതിൻ ജയരാജ്‌ (കുറിഞ്ഞാലിയോട്), ബാബു കല്ലറക്കൽ(മുയിപ്ര), അശോകൻ എൻ കെ (ഓർക്കാട്ടേരി ), അനീഷ് ചന്ദ്രോത്ത് (ഓർക്കാട്ടേരി ), സുധീഷ് കരിപ്പള്ളി (മുയിപ്ര), ശശി കരിപ്പള്ളി ( മുയിപ്ര), രാജേഷ് കരിപ്പള്ളി (മുയിപ്ര), ബാബു കണിയാൻകുനി (ഓർക്കാട്ടേരി ), ഷംസുദീൻ ചന്ദ്രോത്ത് (ഓർക്കാട്ടേരി ), ഷാജീവൻ കയ്യാല (ഒഞ്ചിയം), ലിഗേഷ് വടയക്കണ്ടി (ഒഞ്ചിയം), സീന കരിപ്പള്ളി എന്നിവരാണ്‌ രാജിവെച്ച മറ്റ് ആർഎംപി പ്രവർത്തകർ.

യഥാർത്ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട കെ കെ രമ യുഡിഎഫ് പിന്തുണയോടെ എംഎൽഎയായതും വലതുപക്ഷത്ത് പ്രവർത്തിക്കുന്നതും അവസരവാദ രാഷ്ട്രീയമാണെന്ന ആരോപണമാണ് രാജിവെച്ച പ്രവർത്തകർ ഉയർത്തുന്നത്. വരുംദിവസങ്ങളിലും ഒഞ്ചിയം മേഖലയിൽ ആർഎംപിയില്‍ നിന്നുള്ള രാജി തുടരുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ രാജിവെച്ചവർ പാർട്ടിയുടെ സജീവ പ്രവർത്തകരല്ല എന്നാണ് ആർഎംപിയുടെ പ്രതികരണം.

Next Story

Popular Stories