Top

'പാര്‍ട്ടി വിരുദ്ധനായ റാഫിയെ ലീഗ് ഹൗസിലെ ചിലര്‍ സംരക്ഷിക്കുന്നു'; മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ പ്രാദേശിക നേതൃത്വം

11 Aug 2021 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടി വിരുദ്ധനായ റാഫിയെ ലീഗ് ഹൗസിലെ ചിലര്‍ സംരക്ഷിക്കുന്നു; മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ പ്രാദേശിക നേതൃത്വം
X

ചന്ദ്രിക വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത നിലപാട് സ്വീകരിച്ച മുഈനലി തങ്ങളെ പരസ്യമായി അസഭ്യം പറഞ്ഞ റാഫി പുതിയകടവിനെ തള്ളി മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വം. മുഈന്‍ അലി തങ്ങളെ അസഭ്യം പറഞ്ഞതിന് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് പിന്നാലെയാണ് പ്രാദേശിക ലീഗ് നേതൃത്വം രംഗത്ത് എത്തിയത്.

12 വര്‍ഷം മുന്‍പ് റാഫിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്. അത്തരത്തില്‍ ഒരാളെ ഇപ്പോള്‍ ഏങ്ങനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് പുതിയ കടവിലെ ലീഗ് പ്രാദേശിക നേതൃത്വം ചോദിക്കുന്നു. ശാഖ സെക്രട്ടറി മുജീബ് പുതിയകടവാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ തള്ളുന്നത്. റാഫി പുതിയകടവ് ലീഗ് ഭാരവാഹിയല്ല. കുഞ്ഞാലികുട്ടിയെ പേര് ഉപയോഗിച്ച് റാഫി നേട്ടങ്ങളുണ്ടാക്കുകയാണ്. ലിഗ് സംസ്ഥാന കമ്മറ്റി ഓഫിസിലെ ചിലര്‍ റാഫിയുടെ ആളുകളാണ്. പാര്‍ട്ടി അംഗമെന്ന് പറഞ്ഞ് മുസ്ലീം ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെയും റാഫി തെറ്റിദ്ധരിപ്പിച്ചിരിക്കുയാണ് എന്നും മുജീബ് പുതിയ കടവ് ആരോപിക്കുന്നു. പാര്‍ട്ടി വിരുദ്ധനായ റാഫിയെ ലീഗ് ഹൗസിലെ ചില നേതാക്കള്‍ സംരക്ഷിക്കുകയാണ് എന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.

വാര്‍ത്താസമ്മേളനത്തിന്റെ ഇടയില്‍ കയറിയാണ് മുഈന്‍ അലിക്കെതിരെ റാഫി പ്രതിഷേധിച്ചത്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് പ്രതികരണത്തിന് പിന്നില്‍. കൂടുതല്‍ വര്‍ത്തമാനം പറയേണ്ട ഇയ്യ്. അന്റെ പുരയില്‍ അല്ലല്ലോ ഞാന്‍. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയുകയാണ് ഓന്‍. പാര്‍ട്ടിയെ കുറ്റം പറയരുത്. മനസിലാക്കിക്കോ. പുറത്തേക്ക് ഇറങ്ങി കളിക്ക് നീ. പാര്‍ട്ടിയെ കുറ്റം പറയുകയാണ് അവന്‍. യൂസ്‌ലെസ്.'' എന്നായിരുന്നു റാഫിയുടെ പ്രതികരണം. തുടര്‍ന്ന് മറ്റുള്ളവര്‍ ഇയാളെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

2004ല്‍ ടൗണ്‍ സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യാവിഷന്‍ ആക്രമണക്കേസിലെയും പ്രതിയാണ് റാഫി പുതിയ കടവ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ആക്രമണം.

Next Story

Popular Stories