Top

സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി വീണ്ടും കെ വി കുഞ്ഞിരാമന്‍

പെരിയ ഇരട്ട കൊലപാതക കേസില്‍ കേസില്‍ 20-ാം പ്രതിയാണ് കെ വി കുഞ്ഞിരാമന്‍.

19 Dec 2021 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി വീണ്ടും കെ വി കുഞ്ഞിരാമന്‍
X

സിപിഐഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെ വി കുഞ്ഞിരാമനെ വീണ്ടും തിരഞ്ഞെടുത്തു. വോർക്കാടിയിൽ ഏരിയ നടന്ന സമ്മേളനമാണ് കുഞ്ഞിരാമനെ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പെരിയ കേസില്‍ പ്രതിചേർക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഏരിയാ സെക്രട്ടറി പദത്തിലേക്കുള്ള തിരിച്ചുവരവ്.

2019 ഫെബ്രുവരി 17ന് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും (21) ശരത് ലാലിനേയും (24) കൊലപ്പെടുത്തിയ പ്രതികള്‍ക്ക് സഹായം ചെയ്തെന്ന സിബിഐയുടെ കണ്ടെത്തലിന്മേലായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പ് കെ വി കുഞ്ഞിരാമനെ സിബിഐ കേസില്‍ പ്രതി ചേർത്തത്. കേസില്‍ 20-ാം പ്രതിയാണ് കെ വി കുഞ്ഞിരാമന്‍.

എന്നാല്‍, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മഞ്ചേശ്വരത്ത് കടുത്ത വിഭാഗീയത ഉണ്ടായിട്ടും കുഞ്ഞിരാമന്റെ നേതൃത്വം പാർട്ടിക്ക് ഏറെ ഗുണം ചെയ്‌തെന്ന നിലപാടിലായിരുന്നു അംഗങ്ങള്‍. മഞ്ചേശ്വരം മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂന്നു പഞ്ചായത്തുകൾ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാനായതും കുഞ്ഞിരാമന്റെ നേതൃ മികവായി കണക്കാക്കി. ഉദുമ മുൻ എംഎല്‍എയും സിപിഐഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് കുഞ്ഞിരാമൻ.

Next Story

Popular Stories