Top

'മോദിക്കെതിരെ സമരം ചെയ്യാന്‍ കെല്‍പ്പില്ല'; ദേശീയ തലത്തിലും കോണ്‍ഗ്രസിന് പ്രതീക്ഷയില്ലെന്ന് കെപി അനില്‍കുമാര്‍

മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ച്ചകാരുടെ റോളിലാണ് കോണ്‍ഗ്രസെന്നും അനില്‍കുമാര്‍

14 Sep 2021 6:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിക്കെതിരെ സമരം ചെയ്യാന്‍ കെല്‍പ്പില്ല; ദേശീയ തലത്തിലും കോണ്‍ഗ്രസിന് പ്രതീക്ഷയില്ലെന്ന് കെപി അനില്‍കുമാര്‍
X

ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കെപി അനില്‍കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ ക്രിയാത്മകമായി എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നും എപി അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ ചോദിച്ചു. മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ച്ചകാരുടെ റോളിലാണ് കോണ്‍ഗ്രസെന്നും അനില്‍കുമാര്‍ വിമര്‍ശിച്ചു.

അനില്‍കുമാറിന്റെ വാക്കുകള്‍-

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ദേശീയ തലത്തില്‍ നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ ക്രിയാത്മകമായി എന്ത് ചെയ്യാന്‍ സാധിക്കുന്നു കോണ്‍ഗ്രസിന്. മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോള്‍ കാഴ്ച്ച കാരുടെ റോളിലാണ് കോണ്‍ഗ്രസ് എന്നത് സഹതപിക്കാന്‍ മാത്രമുള്ള കാര്യമാണ്. ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയും ഇല്ല കോണ്‍ഗ്രസിന്. നരേന്ദ്രമോദിക്കെതിരെ സമരം ചെയ്യാന്‍ കെല്‍പ്പില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇന്ധനവില കുതിച്ചുയരുന്നു, ഗ്യാസ് വില ഉയരുന്നു. എവിടെയെങ്കിലും കോണ്‍ഗ്രസിന്റെ സമരം നടക്കുന്നുണ്ടോ. പിന്നെയെന്ത് ജനപക്ഷത്താണ് കോണ്‍ഗ്രസ്.' കോണ്‍ഗ്രസില്‍ നിന്ന രാജിവെച്ചുകൊണ്ടായിരുന്നു അനില്‍കുമാറിന്റെ വിമര്‍ശനം.

ഏകാധിപത്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായെന്നും അനില്‍കുമാര്‍ പറഞ്ഞു. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു.

Next Story

Popular Stories