Top

കോട്ടയത്ത് യുഡിഎഫ് തുടരുമോ? നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

കഴിഞ്ഞ 20 വർഷമായി യുഡിഎഫാണ് നഗരസഭ ഭരിച്ചിരുന്നത്.

15 Nov 2021 1:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോട്ടയത്ത് യുഡിഎഫ് തുടരുമോ? നഗരസഭാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്
X

കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. പുറത്തായ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. അട്ടിമറി പ്രതീക്ഷയുമായെത്തുന്ന എല്‍ഡിഎഫ് കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. ഷീജ അനിലിനെ തന്നെയാണ് കളത്തിലിറക്കുന്നത്. എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് 22 അംഗങ്ങളുള്ള നഗരസഭയില്‍ കഴിഞ്ഞ തവണ ടോസ് തുണച്ചതോടെയായിരുന്നു ബിൻസി സെബാസ്റ്റ്യന്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്.

ഇത്തവണയും 8 അംഗങ്ങളുള്ള ബിജെപിയും സ്ഥാനാർഥിയെ നിർത്തുന്ന സാഹചര്യത്തില്‍ അംഗങ്ങൾ വോട്ട് മാറി ചെയ്യുകയോ അസാധുവാകുകയോ ചെയ്തില്ലങ്കിൽ നറുക്കെടുപ്പിലൂടെ തന്നെയാകും നഗരസഭാ ഭരണം തീരുമാനിക്കുക. കഴിഞ്ഞ 20 വർഷമായി യുഡിഎഫാണ് നഗരസഭ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു എല്‍ഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായത്.

അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളുടെ പിന്തുണ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടിയിരിക്കെയായിരുന്നു എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന് അറിയിച്ചത്. ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. സ്വതന്ത്രന്‍ ഉള്‍പ്പടെ 22 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. സിപിഐഎം 16, സിപിഐ രണ്ട്, കേരള കോണ്‍ഗ്രസ് എം, സ്‌കറിയ തോമസ്, കോണ്‍ഗ്രസ് എസ്, സിപിഎം സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒരോ അംഗങ്ങള്‍ എന്നിങ്ങനമെയാണ് അംഗബലം. 22 അംഗങ്ങളുള്ള യുഡിഎഫില്‍ കോണ്‍ഗ്രസ് 20, കെസിഎം ജോസഫ് ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

Next Story

Popular Stories