Top

ഇളങ്ങുളം തിരിച്ചുപിടിച്ച് യുഡിഎഫ്; കേരളകോണ്‍ഗ്രസ് എമ്മിനെതിരെ വിജയം

12 Aug 2021 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇളങ്ങുളം തിരിച്ചുപിടിച്ച് യുഡിഎഫ്; കേരളകോണ്‍ഗ്രസ് എമ്മിനെതിരെ വിജയം
X

കോട്ടയം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഏലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ജയിംസ് ചാക്കോ ജീരകത്ത് 159 വോട്ടിനാണ് വിജയിച്ചത്. കേരള കോണ്‍ഗ്രസ് എം ലെ ടോമി ഇടയോടിയിലിനെയാണ് തോല്‍പ്പിച്ചത്


കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ജോജോ ചീരാംകുഴി അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കാലങ്ങളായി യുഡിഎഫിനൊപ്പം നിന്നതാണ് വാര്‍ഡ്. വിജയം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന് അഭിമാന പ്രശ്‌നമായിരുന്നു. അതേസമയം ശക്തി കേന്ദ്രമായ പാലാ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ഇനി തോല്‍ക്കരുതെന്ന വാശിയിലാണ് കേരള കോണ്‍ഗ്രസ് (എം).

അതേസമയം കണ്ണൂരില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ആറളം പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വീര്‍പ്പാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ഇതോടെ നിലവിലെ കക്ഷിനില എല്‍ഡിഎഫ് 9, യുഡിഎഫ് 8 ആയി.

എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമായിരുന്നു നടന്നത് വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളാണുള്ളത്.

കഴിഞ്ഞ തവണ എട്ട് വോട്ടിനാണ് വാര്‍ഡ് യുഡിഎഫിനെ കൈവിട്ടത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാര്‍ത്ഥി. 1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.


Next Story

Popular Stories