Top

'പെര്‍ഫോര്‍മന്‍സ് അത്ര പോര'; കേരള കോണ്‍ഗ്രസ് സ്വാധീനത്തെകുറിച്ച് സിപിഐ റിപ്പോര്‍ട്ട്

കേരള കോണ്‍ഗ്രസിന് മികച്ച സ്വാധീനമുണ്ടായിരുന്നെങ്കില്‍ പാലായിലും കടുത്തുരുത്തിയിലും തോല്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍

10 Sep 2021 4:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെര്‍ഫോര്‍മന്‍സ് അത്ര പോര; കേരള കോണ്‍ഗ്രസ് സ്വാധീനത്തെകുറിച്ച് സിപിഐ റിപ്പോര്‍ട്ട്
X

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് എമ്മിനോട് സിപിഐയുടെ നില്‍പ്പ് അത്ര നല്ലതായിരുന്നില്ല. ഇപ്പോഴിതാ കേരള കോണ്‍ഗ്രസ് എമ്മിന് അമിത പ്രധാന്യം നല്‍കാതെ സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഇടത് മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് തന്നെ വിലയിരുത്തുന്ന സിപിഐ പക്ഷെ, മധ്യകേരളം എല്‍ഡിഎഫ് അനുകൂലമായതില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയും സ്വാധീനവും കൊണ്ട് മാത്രമാണെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസിന് മികച്ച സ്വാധീനമുണ്ടായിരുന്നെങ്കില്‍ പാലായിലും കടുത്തുരുത്തിയിലും തോല്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് വിജയം ജനം ഭരണത്തുടര്‍ച്ച ആഗ്രഹിച്ചതുകൊണ്ടാണെന്ന വിലയിരുത്തലിലാണ് സിപി ഐ. ജനജീവിതത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടലില്‍ വോട്ടര്‍മാര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല.

സിപിഐക്ക് കൊല്ലത്ത് നേരിട്ട തിരിച്ചടിയിലും പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. ചില സ്വാധീന കേന്ദ്രങ്ങളില്‍ സംഘടനാ പ്രശ്‌നങ്ങള്‍ ദോഷം ചെയ്തുവെന്ന സന്ദേഹവും റിപ്പോർട്ടില്‍ പറയുന്നു.

Next Story

Popular Stories