Top

ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയെന്ന് കാരാട്ട് റസാഖ്

ഇടത് സ്വതന്ത്രനായി മത്സരിച്ചെങ്കിലും എംകെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു

9 Aug 2021 2:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയെന്ന് കാരാട്ട് റസാഖ്
X

മുസ്ലീം ലീഗില്‍ വിവാദം കൊഴുക്കുന്നതിനിടെ പാര്‍ട്ടിയെ പിന്തുണച്ച് മുന്‍ എല്‍ഡിഎഫ് എംഎല്‍എ കാരാട്ട് റസാഖ്. ലീഗ് തളരാതെ, തകരാതെ നോക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കാരാട്ട് റസാഖ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ലീഗ് നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരേയും മറ്റുള്ളവരേയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും പാര്‍ട്ടി നിലനില്‍ക്കേണ്ടതുണ്ടന്ന് കാരാട്ട് റസാഖ് പറഞ്ഞു.

മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് കൊടുവള്ളിയില്‍ ജയിച്ച് എംഎല്‍എ ആയത്. എന്നാല്‍ ഇത്തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ചെങ്കിലും എംകെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലീഗ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് റസാഖ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെളിപ്പെടുത്തിയിരുന്നു.

കാരാട്ട് റസാഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ് മുസ്ലീം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്...


Next Story

Popular Stories