Top

സംഘടനാ തെരഞ്ഞെടുപ്പില്‍ ഞാനും മത്സരിക്കും: കെ സുധാകരൻ

27 Oct 2021 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘടനാ തെരഞ്ഞെടുപ്പില്‍ ഞാനും മത്സരിക്കും: കെ സുധാകരൻ
X

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാർട്ടിക്കകത്ത് പുതിയ ഉണർവുണ്ടാക്കാൻ സംഘടനാ തിര‍ഞ്ഞെടുപ്പിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'1992-ൽ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നില്ലായിരുന്നുവെങ്കില്‍ കെ സുധാകരൻ എന്ന രാഷ്ട്രീയ നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിലൂടെ ഡിസിസി പ്രസിഡന്റായതാണ് രാഷ്ട്രീയത്തില്‍ തന്റെ വളർച്ചയുടെ ആദ്യ ചുവടുവെപ്പെന്നും'- അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഗ്രൂപ്പുകള്‍ അപ്രസക്തമായെന്നും കെ സുധാകരന്‍ പറഞ്ഞു. 'തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾക്കു പ്രസക്തിയില്ല. ഗ്രൂപ്പുകൾ സ്വന്തം ആളെ നിർത്തി വിജയിപ്പിച്ചെടുക്കുന്ന കാലമല്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം നേതാക്കളിൽ മാത്രം ചുരുങ്ങി കഴിഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ മനസ്സിൽ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് തിരിച്ച് സ്വാഗതം ചെയ്യുമെന്നും സുധാകരന്‍ അറിയിച്ചു. സിപിഐഎമ്മിലേക്ക് പോകുന്നവർക്ക് പാഠമായിരിക്കും ചെറിയാന്‍ ഫിലിപ്പിന്റെ തിരിച്ചുവരവെന്നും സുധാകരന്‍ പറഞ്ഞു.

Next Story

Popular Stories