Top

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലി പഠിക്കാന്‍ കര്‍ണാടകയും ആന്ധ്രാപ്രദേശും കേരളത്തിലെത്തും; പുനഃസംഘടനുമായി മുന്നോട്ടെന്ന് സുധാകരന്‍

തെരഞ്ഞെടുപ്പും പുനഃസംഘടനയും ഒരുമിച്ച് നടത്താനാണ് തീരുമാനം.

4 Nov 2021 6:24 AM GMT
അനുപമ ശ്രീദേവി

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലി പഠിക്കാന്‍ കര്‍ണാടകയും ആന്ധ്രാപ്രദേശും കേരളത്തിലെത്തും; പുനഃസംഘടനുമായി മുന്നോട്ടെന്ന് സുധാകരന്‍
X

സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ഗ്രൂപ്പുകളുടെ നിര്‍ദ്ദേശം തള്ളി കെപിസിസി നേതൃത്വം. തെരഞ്ഞെടുപ്പും പുനഃസംഘടനയും ഒരുമിച്ച് നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസിയുടെ മാതൃകയില്‍ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കിയായിരിക്കും താഴെ തട്ടിലും പുനസംഘടനയെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കെപിസിസി പുനഃസംഘടനയെ എതിര്‍ക്കുന്നവര്‍ കെട്ടി ഇറക്കപ്പെട്ടവരാണെന്ന രൂക്ഷ വിമർശനമാണ് വാർത്താസമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉയർത്തിയത്.

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് പുനഃസംഘടന പ്രഖ്യാപിച്ചത്. പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കാനും അഖിലേന്ത്യാ കോണ്‍ഗ്ര് കമ്മിറ്റിക്ക് അധികാരമുണ്ട്. അങ്ങനെയൊരു തീരുമാനമുണ്ടായാല്‍ അനുസരിക്കാന്‍ കേരളത്തിലെ നേതൃത്വത്തിന് ബാധ്യതയുണ്ട്. എന്നാല്‍ അങ്ങനെയുള്ളതൊന്നും പ്രതീക്ഷിക്കുന്നില്ല. കാരണം ഈ വിഷയം ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ പലവട്ടം സംസാരിച്ചതാണ്. ആ ഘട്ടങ്ങളില്‍ ഗ്രീന്‍സിഗ്‌നലാണ് ലഭിച്ചത്. അടിയന്തരമായി ബാക്കിയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കണം എന്നതാണ് എഐസിസിയുടെ നിര്‍ദേശം. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ കൂടി കെപിസിസി പൂര്‍ത്തീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കര്‍ണാടയും ആന്ധ്രാപ്രദേശുമൊക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പ്രവര്‍ത്തനശൈലി കണ്ട് മനസ്സിലാക്കാന്‍ കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്രയേറെ റിസള്‍ട്ട് ഓറിയന്റഡാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വമെന്നും സുധാകരന്‍ പറഞ്ഞു.

ഇന്നലെ ചേർന്ന നിര്‍വാഹക സമിതി യോഗത്തിലും കെപിസിസി, ഡിസിസി പുനഃസംഘടന പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ അനുകൂലികളുടെ കെ എസ് ബ്രിഗേഡിന് എതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. യൂണിറ്റ് കമ്മിറ്റികള്‍ പിടിച്ചെടുക്കാനാണ് സുധാകരന്‍ അനുകൂലികള്‍ ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. പുനഃസംഘടനയുമായി മുന്നോട്ടുപോകാനുള്ള കെ സുധാകരന്റെ തീരുമാനത്തിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുന്നതിന് കുറിച്ചും എ ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

Next Story

Popular Stories