Top

സംഘടനാ തെരഞ്ഞെടുപ്പ്: നിലപാട് മാറ്റി സുധാകരന്‍ 'മത്സരിക്കുന്ന കാര്യം സാഹചര്യമനുസരിച്ച് തീരുമാനിക്കും'

30 Oct 2021 9:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംഘടനാ തെരഞ്ഞെടുപ്പ്: നിലപാട് മാറ്റി സുധാകരന്‍ മത്സരിക്കുന്ന കാര്യം സാഹചര്യമനുസരിച്ച് തീരുമാനിക്കും
X

സംഘടന തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടിൽ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പിന്നോട്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നോ മത്സരിക്കില്ല എന്നോ ഇപ്പോള്‍ പറയാനില്ല. സംഘടന തെരഞ്ഞെടുപ്പ് വരുമ്പോള്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് യുക്തിസഹമായ തീരുമാനമെടുക്കുമെന്നും കെ സുധാകരന്‍ എംപി കണ്ണൂരിൽ പറഞ്ഞു.

നേരത്തെ കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ താനും മത്സരിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം.

'പാർട്ടിക്കകത്ത് പുതിയ ഉണർവുണ്ടാക്കാൻ സംഘടനാ തിര‍ഞ്ഞെടുപ്പിന് സാധിക്കും. 1992-ൽ കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നില്ലായിരുന്നുവെങ്കില്‍ കെ സുധാകരൻ എന്ന രാഷ്ട്രീയ നേതാവ് തന്നെ ഉണ്ടാകുമായിരുന്നില്ല. ആ തെരഞ്ഞെടുപ്പിലൂടെ ഡിസിസി പ്രസിഡന്റായതാണ് രാഷ്ട്രീയത്തില്‍ തന്റെ വളർച്ചയുടെ ആദ്യ ചുവടുവെപ്പെന്നും'- അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾക്കു പ്രസക്തിയില്ല. ഗ്രൂപ്പുകൾ സ്വന്തം ആളെ നിർത്തി വിജയിപ്പിച്ചെടുക്കുന്ന കാലമല്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം നേതാക്കളിൽ മാത്രം ചുരുങ്ങി കഴിഞ്ഞു. താഴെത്തട്ടിലുള്ള പ്രവർത്തകരുടെ മനസ്സിൽ ഗ്രൂപ്പില്ലെന്നുമായിരുന്നു അന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോടുള്ള സുധാകരന്റെ മറുപടി.

Next Story

Popular Stories