Top

'ഹൃദയവിശാലതയാണ് കോൺഗ്രസ്‌, ചെറിയാൻ അങ്കിളിന് സ്വാഗതം': കെ എസ് ശബരിനാഥന്‍

'സ്വന്തം തറവാട്ടിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്ന പ്രവർത്തകരെ ഉപാധികളില്ലാതെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌'

29 Oct 2021 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൃദയവിശാലതയാണ് കോൺഗ്രസ്‌, ചെറിയാൻ അങ്കിളിന് സ്വാഗതം: കെ എസ് ശബരിനാഥന്‍
X

കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. 'രാഷ്ട്രീയനിലപാട് തെറ്റായിപോയി എന്ന് തിരിച്ചറിഞ്ഞ് സ്വന്തം തറവാട്ടിലേക്ക് തിരികെവരാൻ ആഗ്രഹിക്കുന്ന പ്രവർത്തകരെ ഉപാധികളില്ലാതെ സ്വീകരിക്കുന്ന ഹൃദയവിശാലതയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. ചെറിയാൻ അങ്കിളിന് സ്വാഗതം'- ഫേസ്ബുക്കില്‍ പങ്കുവെച്ച സ്വാഗത കുറിപ്പില്‍ ശബരീനാഥന്‍ പറഞ്ഞു.

അതേസമയം, ഇരുപത് വര്‍ഷത്തിന് ശേഷം തറവാട്ടിലേക്ക് മടങ്ങി പോവുകയാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തില്‍ ചെറിയാന്‍ ഫിലിപ്പിന്റെ പ്രഖ്യാപനം. തന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണെന്നും അതിനാല്‍ മടങ്ങി പോകുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാല്‍ സിപി ഐഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി മാറിയെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിചേര്‍ത്തു.

അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണ്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്ന് മരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Story

Popular Stories