Top

'അര്‍ഹിച്ച സ്ഥാനം നല്‍കാം'; എവി ഗോപിനാഥിനെ തിരിച്ചുവിളിച്ച് കെ മുരളീധരന്‍

കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ എംപി

31 Aug 2021 5:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ഹിച്ച സ്ഥാനം നല്‍കാം; എവി ഗോപിനാഥിനെ തിരിച്ചുവിളിച്ച് കെ മുരളീധരന്‍
X

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് വിട്ട എവി ഗോപിനാഥിന് തിരിച്ചുവരാമെന്ന് കെ മുരളീധരന്‍ എംപി. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയാല്‍ അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും മുരളീധരന്‍ പ്രതികരിച്ചു.

എ. വി ഗോപിനാഥിന്റെ രാജി അടഞ്ഞ അധ്യായമല്ലെന്നും തിരിച്ച് വരാമെന്നുമായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് അനുകൂലമായുള്ള എ വി ഗോപിനാഥിന്റെ പ്രസ്ഥാവന ഖേദകരമാണെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നത്തലയും അച്ചടക്കത്തിന്റെ പരിധിയില്‍ നിന്നാണ് പറഞ്ഞതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച്ചയാണ് എവി ഗോപിനാഥ് കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചെങ്കിലും സിപിഐഎം പ്രവേശനത്തെ കുറിച്ച് സൂചനനല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ താന്‍ വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു എവി ഗോപിനാഥ് പ്രതികരിച്ചത്.

എന്നാല്‍ ഗോപിനാഥിന് തന്നെ കൈ ഒഴിയാന്‍ പറ്റില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തൊട്ടുപിന്നാലെ പ്രതികരിച്ചത്. പാലക്കാട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് ഗോപിനാഥ് രാജിവെച്ചതെന്നും അദ്ദേഹത്തിന് പാര്‍ട്ടി വിട്ട് എവിടേയും പോകാന്‍ കഴിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
Next Story

Popular Stories