Top

ജലീലിന്റെ സമനില തെറ്റി; ചേരാത്ത ഈ കുപ്പായം ഭാവിയെ ബാധിക്കുമെന്ന് കെ മുരളീധരൻ

വികെ അബ്ദുൾ ഖാദർ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രതികരണത്തിനെതിരെയാണ് മുരളീധരന്റെ പ്രസ്താവന

3 Oct 2021 7:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജലീലിന്റെ സമനില  തെറ്റി; ചേരാത്ത ഈ കുപ്പായം ഭാവിയെ ബാധിക്കുമെന്ന് കെ മുരളീധരൻ
X


മുൻ മന്ത്രി കെടി ജലീലിന്റെ സമനില തെറ്റിയെന്ന് കെ മുരളീധരൻ എംപി. ജലീലിന്റെ വായിൽ നിന്നും വരുന്നതിനെ മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപ്പനമായി കണ്ടാൽ മതി. ചേരാത്ത കുപ്പായമാണ് ഇപ്പോൾ ജലീൽ ധരിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഭാവിയെ ബാധിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

മുസ്ലിം ലീ​ഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുൾ ഖാദർ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രതികരണത്തിനെതിരെയാണ് മുരളീധരന്റെ പ്രസ്താവന. മുസ്ലിം ലീ​ഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന വികെ അബ്ദുൽ ഖാദർ മൗലവിയുടെ മരണത്തിന് എആർ ന​ഗർ ബാങ്ക് ക്രമക്കേട് കാരണമായിട്ടുണ്ടെന്നായിരുന്നു കെടി ജലീലിന്റെ പരാമർശം.

പികെ കുഞ്ഞാലിക്കുട്ടിയും ലീ​ഗ് നേതാക്കളും നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുൽ ഖാദർ മൗലവിയെന്നും താനറിയാതെ തന്റെ പേരിൽ രണ്ട് കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് അറിഞ്ഞതോടെയാണ് മൗലവി തളർന്നു പോയതെന്നും ജലീൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കള്ളപണ വിഷയത്തിൽ ഒന്നുമറിയാതെ തന്റെ പേരും ഉൾപ്പെട്ടതിൽ മൗലവിക്ക് അതിയായ മാനസിക പ്രയാസമുണ്ടായെന്നും ഇതാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും കെടി ജലീൽ പറഞ്ഞിരുന്നു. സെപ്റ്റംബർ 24 നാണ് അബ്ദുൽ ഖാദർ മൗലവി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.

Next Story

Popular Stories