Top

ശല്യം ആവണ്ടല്ലോയെന്ന് കരുതിയാണ് കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത്: കെ മുരളീധരന്‍

കെപിസിസി പ്രസിഡണ്ടിനെകുറിച്ചോ പ്രതിപക്ഷ നേതാവിനെ കുറിച്ചോ പരാതി പറയേണ്ട രാഷ്ട്രീയ സാഹചര്യമില്ല

8 Aug 2021 8:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശല്യം ആവണ്ടല്ലോയെന്ന് കരുതിയാണ് കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത്: കെ മുരളീധരന്‍
X

ശല്യം ആവണ്ടല്ലോയെന്ന് കരുതിയാണ് കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത്: കെ മുരളീധരന്‍കോണ്‍ഗ്രസിലേക്ക് നേതാക്കളെ ക്ഷണിക്കാത്തത് ആവശ്യത്തിന് ആളുകള്‍ ഉള്ളതുകൊണ്ടാണെന്ന് കെ മുരളീധരന്‍ എംപി. പിസി ചാക്കോ എന്‍സിപിയിലേക്ക് ആളുകളെ ക്ഷണിക്കുന്നുണ്ടല്ലോയെന്ന് വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിനായിരുന്നു മുരളീധരന്റെ പ്രതികരണം.

'പിസി ചാക്കോ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്. ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. ആരേയും ക്ഷണിക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ല.' എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

കെപിസിസി നേതൃത്വത്തിനെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ഹൈക്കമാന്‍ഡിന് കത്തയച്ച വിഷയത്തോടും മുരളീധരന്‍ പ്രതികരിച്ചു. നിലവില്‍ കെപിസിസി പ്രസിഡണ്ടിനെകുറിച്ചോ പ്രതിപക്ഷ നേതാവിനെ കുറിച്ചോ പരാതി പറയേണ്ട സാഹചര്യമില്ലെന്നും ഹൈക്കമാന്‍ഡില്‍ ചില നിര്‍ദേശങ്ങളാണ് വെച്ചതെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

'കെപിസിസി പ്രസിഡണ്ടിനെകുറിച്ചോ പ്രതിപക്ഷ നേതാവിനെ കുറിച്ചോ പരാതി പറയേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും കേരളത്തില്‍ ഇല്ല. അതെല്ലാം സത്യ വിരുദ്ധമാണ്. പരാതിയല്ല. നിര്‍ദേശമാണ് മുന്നോട്ട വെച്ചത്. ഭരണതുടര്‍ച്ചയുണ്ടായ സാഹചര്യമാണ്. ഉദാഹരണത്തിന് വി ശിവന്‍കുട്ടിയുടെ വിഷയം വന്നു. മന്ത്രിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയുടെ മികച്ച പിന്തുണയുണ്ടായി. ഇനിയും ഉണ്ടാവും. രണ്ട് മന്ത്രിമാര്‍ ഒരേസമയം ഏറ്റുട്ടുന്ന സാഹചര്യം ഉണ്ടായി. റവന്യൂ മന്ത്രിയും പൊതുമരാമത്ത് വകുപ്പും ഏറ്റമുട്ടി. കിഫ്ബിയിലും പ്രതിസന്ധി തന്നെ.' മുരളീധരന്‍ പറഞ്ഞു.

K

കെപിസിസി പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതില്‍ എന്താണോ തന്നോട് ചെയ്യാന്‍ പറഞ്ഞത്, അത് അനുസരിക്കുമെന്നും കെപിസിസി അധ്യക്ഷ പദവി വഹിച്ച തനിക്ക് ഏത് കിട്ടായാലും അതിന്റെ താഴെയാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല വഹിക്കുമെന്ന് പറഞ്ഞ മുരളീധരനോട് പുതിയ ചുമതലയില്‍ തൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് അതൃപ്തിയില്ലായെന്നായിരുന്നു മറുപടി.

Next Story

Popular Stories