Top

'എന്താണോ പറയുന്നത് അതങ്ങ് അനുസരിക്കും, അത്രേയുള്ളൂ'; പുതിയ ചുമതലയില്‍ കെ മുരളീധരന്‍

കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ആളുകൂടി ശല്യം ആവണ്ടായെന്ന് കരുതിയാണ്

8 Aug 2021 6:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്താണോ പറയുന്നത് അതങ്ങ് അനുസരിക്കും, അത്രേയുള്ളൂ; പുതിയ ചുമതലയില്‍ കെ മുരളീധരന്‍
X

കെപിസിസി പ്രചാരണ സമിതി വിഭാഗം അധ്യക്ഷനായി ചുമതലയേറ്റതില്‍ പ്രതികരിച്ച് കെ മുരളീധരന്‍. എന്താണോ തന്നോട് ചെയ്യാന്‍ പറഞ്ഞത്, അത് അനുസരിക്കുമെന്നും കെപിസിസി അധ്യക്ഷ പദവി വഹിച്ച തനിക്ക് ഏത് കിട്ടായാലും അതിന്റെ താഴെയാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല വഹിക്കുമെന്ന് പറഞ്ഞ മുരളീധരനോട് പുതിയ ചുമതലയില്‍ തൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് അതൃപ്തിയില്ലായെന്നായിരുന്നു മറുപടി.

'എന്താണോ പറയുന്നത് അതങ്ങ് അനുസരിക്കുക, അത്രയേ ഉള്ളൂ. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല വഹിക്കുക. കെപിസിസി പദവി വഹിച്ചയാളാണ്. ഇപ്പോള്‍ എന്ത് കിട്ടായാലും അതിന്റെ താഴെയാണ്. ഇത് ചെയ്യാന്‍ പറഞ്ഞു. അത് ചെയ്യുക. യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നയാളാണ്. അയാം സോ ബിസിയെന്ന് പറയുന്ന ശീലം തനിക്കില്ല.' മുരളീധരന്‍ പറഞ്ഞു.

പ്രതിസന്ധിഘട്ടം വരുമ്പോള്‍ പാര്‍ട്ടി എന്നെ പരിഗണിക്കുമെന്നും നിര്‍ണായക ഘട്ടങ്ങളില്‍ യുദ്ധം ചെയ്യേണ്ട ജോലിയാണ് തനിക്കെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ പ്രായപരിധി ഒരു ഘടകമല്ലെന്നും മുരളീധരന്‍ പറഞ്ഞു. 60 വയസെന്നൊരു പരിധി ആവശ്യമില്ല. നടന്ന് പ്രവര്‍ത്തിക്കാന്‍ ആരോഗ്യം ഉള്ളകാലം വരെ പ്രവര്‍ത്തിക്കാമെന്നും പ്രായം ഒരുപരിധിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.

കെവി തോമസിനെ പിസി ചാക്കോ എന്‍സിപിയിലേക്ക് ക്ഷണിച്ചതിനോടും മുരളീധരന്‍ മറുപടി നല്‍കി. പിസി ചാക്കോ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്. ആവശ്യത്തിന് ആളുകള്‍ ഇവിടെയുണ്ട്. കോണ്‍ഗ്രസിലേക്ക് ആളെ ക്ഷണിക്കാത്തത് ഇവിടെ അവരും കൂടി വന്നിട്ട് ശല്യം ആവണ്ടായെന്ന് കരുതിയാണ്. ആരേയും ക്ഷണിക്കേണ്ട ചുമതല കോണ്‍ഗ്രസിനില്ലെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

Next Story

Popular Stories