Top

'പിളര്‍പ്പിന് പിന്നില്‍ സിപിഐഎം ഇടപെടല്‍; സ്വതന്ത്ര കേരള ഐഎന്‍എല്‍ ലക്ഷ്യം'

ഐഎന്‍എല്ലിന്റെ അംഗത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഹാബ് പക്ഷത്ത് നിന്നും ആരും ഉള്‍പ്പെട്ടിട്ടില്ല

2 Aug 2021 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിളര്‍പ്പിന് പിന്നില്‍ സിപിഐഎം ഇടപെടല്‍; സ്വതന്ത്ര കേരള ഐഎന്‍എല്‍ ലക്ഷ്യം
X


ഐഎന്‍എല്‍ പിളര്‍പ്പിന് പിന്നില്‍ സിപിഐഎം ആണെന്ന ആരോപണവുമായി സംഘടനയിലെ ചില നേതാക്കള്‍. ഐഎന്‍എല്‍ അഖിലേന്ത്യാ നേതൃത്വത്തെ ഒഴിവാക്കി സംസഥാനത്ത് വഹാബ് പക്ഷത്തെ സ്വതന്ത്ര കേരള ഐഎന്‍എല്‍ ആക്കി മാറ്റാനുള്ള സിപിഐഎമ്മിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഐഎന്‍എല്‍ പിളര്‍പ്പില്‍ പ്രത്യക്ഷത്തില്‍ സംഘടനക്ക് മുന്നറിയിപ്പ് നല്‍കിയ സിപിഐഎം വഹാബ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും ആരോപണം ഉയര്‍ത്തുന്നു. സിപിഐഎം കോഴിക്കോട്, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികളും എളമരം കരീം അടക്കമുള്ള നേതാക്കളും നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അഖിലേന്ത്യാ പ്രസിഡണ്ട് പ്രഫ. മുഹമ്മദ് സുലൈമാന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിച്ചാണ് വഹാബ് പക്ഷത്തെ പിന്തുണക്കാന്‍ സിപിഐഎം തീരുമാനിച്ചതെന്നാണ് വാദം.


അതിനിടെഐഎന്‍എല്ലിന്റെ അംഗത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വരണാധികാരി കാസിം ഇരിക്കൂര്‍ പക്ഷം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ വഹാബ് പക്ഷത്ത് നിന്നും ആരും ഉള്‍പ്പെട്ടിട്ടില്ല.ഈ നീക്കം അനുരജ്ഞന നീക്കങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന നിലപാടിലാണ് വഹാബ് പക്ഷം.

എല്ലാ ജില്ലകളിലും നിശ്ചത എണ്ണം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ ക്യാമ്പയിനിന് തുടക്കമിടാനാണ് കാസിം ഇരിക്കൂര്‍പക്ഷം തീരുമാനിച്ചിരിക്കുന്നത്. 25 ന് ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ വരണാധികാരികളുടെ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് യോഗം നിര്‍ത്തി. അന്ന് തയ്യാറാക്കിയ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നതെന്നും ഇതുമായി മുന്നോട്ട് പോകുമെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. നിലവില്‍ ഏറ്റവുമധികം അംഗത്വമുള്ള കോഴിക്കോട്ടെ ജില്ലാ കമ്മിറ്റി വഹാബ് പക്ഷത്തിനൊപ്പമാണ്.


Next Story

Popular Stories