എസ് രാജേന്ദ്രന്‍ സിപിഐയിലേക്കെന്ന് സൂചന
സിപിഐയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമസൃഷ്ടിമാത്രമാണെന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം
24 Aug 2021 3:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഐയിലേക്കെന്ന് അഭ്യൂഹം. ഇത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. 20 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പാര്‍ട്ടി ശിക്ഷയേക്കാള്‍ വേദനാജനകമാണ് അതെന്നും എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. എന്നാല്‍ സിപിഐയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമസൃഷ്ടിമാത്രമാണെന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രാജേന്ദ്രനെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതിനകം ജില്ലാ സെക്രട്ടറിയേറ്റിന് കൈമാറി. എ രാജക്കെതിരെ രഹസ്യമായി വ്യാജ പ്രചാരണം നടത്തിയെന്നും സാമുദായിക വേര്‍തിരിവ് സൃഷ്ടിച്ച് പാര്‍ട്ടി വോട്ടുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും കമ്മീഷന്‍ കണ്ടെത്തി. മൂന്നാര്‍, മറയൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങലില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
അടുത്ത ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വെക്കുകയും രാജേന്ദ്രനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന്‍ രഹസ്യനീക്കങ്ങള്‍ നടത്തിയെന്നായിരുന്നു ആരോപണം.
Next Story