Top

'വിദ്യാര്‍ത്ഥിനികളെ എങ്ങനെ അഭിമുഖീകരിക്കും'; ഹരിത വിവാദത്തില്‍ നേതൃത്വത്തിനെതിരെ ജില്ലാ കമ്മിറ്റികള്‍, എംഎസ്എഫില്‍ പടയൊരുക്കം

18 Aug 2021 4:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാര്‍ത്ഥിനികളെ എങ്ങനെ അഭിമുഖീകരിക്കും; ഹരിത വിവാദത്തില്‍ നേതൃത്വത്തിനെതിരെ ജില്ലാ കമ്മിറ്റികള്‍, എംഎസ്എഫില്‍ പടയൊരുക്കം
X

മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ പൊട്ടിത്തറിയിലേക്ക്. എംഎസ്എഫ് പ്രസിഡന്റ് സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് പരാതിപ്പെട്ട ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ് തീരുമാനത്തിന് പിന്നാലെ വിവിധ ജില്ലാ കമ്മിറ്റികളും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് എതിരെ രംഗത്ത് എത്തി. പികെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് 11 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് എത്തി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ വിദ്യാര്‍ത്ഥിനികളെ അഭിമുഖീകരിക്കുമെന്ന് ചോദ്യമാണ് ജില്ലാ കമ്മിറ്റികള്‍ ഉന്നയിക്കുന്നത്. ശക്തമായ അഭിപ്രായ ഭിന്നതയാണ് വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം ദേശീയ നേതൃത്വം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയ്ക്കുള്ളില്‍ നേതൃത്വം തന്നെ രണ്ട് തട്ടിലാവുന്നത്. ഹരിത കമ്മിറ്റിയെ മരവിച്ച തീരുമാനം ശരിയല്ലെന്നും, പി കെ നവാസിനെതിരെ നടപടി വേണമെന്നുമാണ് ഒരു ഒരു വിഭാഗത്തിന്റെ നിലപാട്.

പികെ നവാസിനെ മാറ്റി നിര്‍ത്തണമെന്ന് എംഎസ്എഫ് ജില്ലാ കമ്മറ്റികള്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. ഹരിത നേതാക്കളെ സംരക്ഷിക്കണമെന്നും ജില്ലാ നേതൃത്വങ്ങള്‍ കത്തില്‍ ആവശ്യപ്പെടുന്നു.

അതിനിടെ, ഹരിതയുടെ മുന്‍ നേതാവും എംഎസ്എഫിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ ഫാത്തിമ ഇന്ന് മാധ്യമങ്ങളെ കാണും. തര്‍ക്കം പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെ വനിതാ കമ്മീഷന് പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് ചുണ്ടിക്കാട്ടി ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് നീക്കം.

ഹരിത വിഷയത്തില്‍ മുസ്ലീം ലീഗിലും ഭിന്നാഭിപ്രായം ഉയരുകയാണ്. ഹരിത നേതാക്കള്‍ക്ക് എതിരെ ഹരിതക്കെതിരെ നടപടി പാടില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍, മായിന്‍ ഹാജി തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടു. നവാസിനെതിരെല്ല, പരാതി നല്‍കിയ ഹരിത നേതാക്കള്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് സാദിഖലി തങ്ങള്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു. സാദിഖലി തങ്ങളുടെ നിലപാടിനൊപ്പം പി.കെ കുഞ്ഞാലിക്കുട്ടിക്ക് നില്‍ക്കേണ്ടിവന്നു. എല്ലാം പി.എം.എ സലാം പറയുമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു. എം.എസ്എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്‌റഫലി ഹരിത നേതാക്കളെ പിന്തുണച്ച് ലീഗ് നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്തായി.

Next Story

Popular Stories