Top

എല്ലാവരേയും കേള്‍ക്കണം; കെപിസിസിക്ക് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം

കെപിസിസി പുനസംഘടനയില്‍ എ,ഐ ഗ്രൂപ്പുകള്‍ പ്രത്യേക പട്ടിക നല്‍കും.

10 Aug 2021 6:03 AM GMT
അനുശ്രീ പി.കെ

എല്ലാവരേയും കേള്‍ക്കണം; കെപിസിസിക്ക് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം
X

പുനസംഘടനയില്‍ എല്ലാവരുടേയും അഭിപ്രായം കേള്‍ക്കണമെന്ന് കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം. കെപിസിസി പുനഃസംഘടനയില്‍ ജില്ലാനേതാക്കളുടേയും അഭിപ്രായം തേടാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹൈക്കമാന്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍.

കെപിസിസി പുനസംഘടനയില്‍ എ,ഐ ഗ്രൂപ്പുകള്‍ പ്രത്യേക പട്ടിക നല്‍കും. അതിന് ശേഷം അന്തിമ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പുനസംഘടന നടത്തുക.

പുനസംഘടനയില്‍ എംപിമാരുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ നേരില്‍ കണ്ടാണ് എംപിമാര്‍ കെപിസിസി നേതൃത്വത്തിനെതിരെ പരാതിപ്പെട്ടത്.

പുതിയ നേതൃത്വം തങ്ങളുടെ അഭിപ്രായം മാനിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വം എംപിമാരുമായി വേണ്ടത്ര ചര്‍ച്ച നടത്തുന്നില്ലെന്ന പരാതിയും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

നിലവില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 14 ജില്ലകളിലേയും ഡിസിസി പ്രസിഡണ്ടുമാര്‍ മാറും. പുതുമുഖങ്ങളെയാണ് എല്ലാ ജില്ലകളിലേക്കും പരിഗണിക്കുന്നതെങ്കിലും അനുഭവ സമ്പത്തുക്കള്ളവരും പട്ടികയിലുണ്ട്.

Next Story

Popular Stories