Top

മാറ്റത്തിനായി കോണ്‍ഗ്രസില്‍ മാര്‍ഗ്ഗരേഖ; 'അടിമുടി പരിഷ്‌കരണം'

9 Sep 2021 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാറ്റത്തിനായി കോണ്‍ഗ്രസില്‍ മാര്‍ഗ്ഗരേഖ; അടിമുടി പരിഷ്‌കരണം
X

പ്രവര്‍ത്തന ശൈലിയില്‍ അടിമുടിമാറാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. സംഘടനാ പ്രവര്‍ത്തനം മുതല്‍ പാര്‍ട്ടിക്ക് ഉള്ളില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ വരെ ഇടപെടല്‍ സജീവമാക്കുന്ന തരത്തില്‍ മാറാന്‍ തയ്യാറാവുകയാണ് കോണ്‍ഗ്രസ്. മാറ്റത്തിനായി മാര്‍ഗ്ഗരേഖയും കോണ്‍ഗ്രസില്‍ തയ്യാറായിട്ടുണ്ട്. പുതിയതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റുമാര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലാണ് മാര്‍ഗരേഖ അവതരിപ്പിച്ചത്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ജില്ലാ തലങ്ങളില്‍ സമിതി ഉണ്ടാക്കും. പാര്‍ട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇന്‍സെന്റീവ് നല്‍കും. വ്യക്തിപരമായി ആരും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കരുത്. പൊതു ചടങ്ങുകളില്‍ സ്റ്റേജില്‍ നേതാക്കളെ കുത്തി നിറക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നാണ് വിരവം. പാര്‍ട്ടിയുടെ താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മാര്‍ഗരേഖ ആവശ്യപ്പെടുന്നുണ്ട്.

ഗ്രാമങ്ങളിലെ പൊതു പ്രശ്‌നങ്ങളില്‍ പ്രാദേശിക നേതാക്കള്‍ സജീവമായി ഇടപെടണമെന്നതാണ് പ്രാദേശിക തലത്തിന് നല്‍കുന്ന നിര്‍ദേശം. നാട്ടിന്‍ പുറത്തെ സംസ്‌കാരിക സാമൂഹിക പരിപാടികളില്‍ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണം എന്നും മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നു. വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കരുത്. ബൂത്തുതല നേതാക്കള്‍ക്ക് വരെ ഇടയ്ക്കിടെ പരിശീലനം നല്‍കും. നേതാക്കളെ പാര്‍ട്ടി പരിപാടിക്ക് വിളിക്കുമ്പോള്‍ ഡിസിസി അനുവാദം നിര്‍ബന്ധം. ഡിസിസി ഓഫീസുകളില്‍ സന്ദര്‍ശക രജിസ്റ്റര്‍ നിര്‍ബന്ധം. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറു മാസം കൂടുമ്പോള്‍ വിലയിരുത്തുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

Next Story

Popular Stories