Top

പ്രതീകാത്മക മുഖ്യമന്ത്രിയായി പികെ ബഷീര്‍; സ്പീക്കര്‍ എന്‍ ഷംസുദ്ദീന്‍; സഭയ്ക്ക് പുറത്ത് വ്യത്യസ്ത പ്രതിപക്ഷ പ്രതിഷേധം

12 Aug 2021 5:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതീകാത്മക മുഖ്യമന്ത്രിയായി പികെ ബഷീര്‍; സ്പീക്കര്‍ എന്‍ ഷംസുദ്ദീന്‍; സഭയ്ക്ക് പുറത്ത് വ്യത്യസ്ത പ്രതിപക്ഷ പ്രതിഷേധം
X

ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ വ്യത്യസ്ത പ്രതിഷേധവുമായുമായി പ്രതിപക്ഷം. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭയുടെ ഗേറ്റിന് മുന്നില്‍ പ്രതീകാത്മക സഭ ചേര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു. തൃക്കാകര എംഎല്‍എ പിടി തോമസ് അടിയന്തര പ്രമേയം അവതരിച്ച് പ്രതിഷേധത്തിന് തുടക്കമിട്ടു.

പ്രതിഷേധ പരിപാടിയില്‍ ഏറനാട് എംഎല്‍എ പികെ ബഷീര്‍ പ്രതീകാത്മക മുഖ്യമന്ത്രിയായി. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സ്പീക്കറായുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം. നോട്ടീസ് അവതരിപ്പിച്ച അംഗം പുറത്തു പോകണമെന്ന് പ്രതീകാത്മക മുഖ്യമന്ത്രിയായി പ്രതിഷേധത്തില്‍ പങ്കെടുത്ത പി കെ ബഷീര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് തുടങ്ങിയവരും സംസാരിച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആക്ടിന്റെ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത് എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ഒരു ന്യായം പിണറായിക്ക് ന്യായം എന്നതാണ് നിലപാട്. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയ്ക്ക് ഭയമാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതിനു പിന്നാലെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സഭാകവാടത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. ഡോളര്‍ക്കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരായി നല്‍കിയ മൊഴികള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണംചെയ്യണമെന്നായിരുന്നു പിടി തോമസ് നല്‍കിയ നോട്ടീസിലെ ആവശ്യം.

കേസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന കോടതിയുടെ പരിഗണനയിലാണെന്നതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് സ്പീകര്‍ തള്ളിയത്. വിഷയത്തില്‍ വിവിധതലങ്ങളില്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയിലും നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനാല്‍ നിയമ സഭയ്ക്ക് നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കിയിരുന്നു സ്പീക്കര്‍ നിലപാട് എടുത്തത്. ഭരണതലത്തില്‍ ഉള്ള അവരുടെ പേരുകള്‍ പറയുവാന്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ കേന്ദ്രഏജന്‍സികള്‍ സമ്മര്‍ദ്ദം ചെയ്തുവെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട് എന്ന് മന്ത്രി പി രാജീവും ചൂണ്ടിക്കാട്ടി.

അതേസമയം, കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍പും നിയമസഭ പരിഗണിച്ചിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് അനുമതി നല്‍കിയിട്ടുള്ള വിഷയങ്ങള്‍ എണ്ണിപ്പറഞ്ഞ സതീശന്‍ ശബരിമല, കൊടകര കേസുകള്‍ അന്വേഷണ ഘട്ടത്തിലും കോടതി പരിഗണിക്കുന്ന സമയത്തും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നും സഭയില്‍ വ്യക്തമാക്കി.

Next Story

Popular Stories