'വാതില്‍ തുറന്നിട്ട് സിപിഐഎം'; പാലക്കാട്ടെ ഭിന്നത മുതലാക്കാന്‍ നീക്കം
30 Aug 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി അധ്യക്ഷനെ തീരുമാനിച്ചതിന് പിന്നാലെ പൊട്ടിത്തെറിയുടെ വക്കില്‍ പാലക്കാട് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥിനെ അവഗണിച്ചതാണ് പാലക്കാട്ടെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി എവി ഗോപിനാഥിന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നേതാക്കള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ പട്ടിക പുറത്ത് വന്നപ്പോള്‍ എ തങ്കപ്പനെ ഡിസിസി അധ്യക്ഷനായി പ്രഖ്യാപിച്ചതിന്റെ രോഷമാണ് പാലക്കാട് കോണ്‍ഗ്രസില്‍ പുകയുന്നത്.
തന്റെ ഭാവി നിലപാട് ഇന്ന് വ്യക്തമാക്കുമെന്നാണ് എവി ഗോപിനാഥ് വ്യക്തമക്കിയിരിക്കന്നത്. രാവിലെ പതിനൊന്നിന് മാധ്യമങ്ങളെക്കണ്ട് എ വി ഗോപിനാഥ് നിലപാട് വിശദീകരിക്കും. തനിക്കൊപ്പം നില്‍ക്കുന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി ഇതിനു മുന്നോടിയായി ഗോപിനാഥ് ചര്‍ച്ച നടത്തി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പതിനൊന്ന് യുഡിഎഫ് അംഗങ്ങള്‍ ഗോപിനാഥിന് പിന്തുണ അറിയിച്ച് വീട്ടിലെത്തി. ഗോപിനാഥ് നിലപാട് എന്താണോ അതാണ് തങ്ങളുടെ നിലപാടാണ് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ പറയുന്നത്.
അതെ സമയം കോണ്‍ഗ്രസിലെ പൊട്ടിത്തെറി മുതലാക്കാനാണ് സിപിഐഎം കാത്തിരിക്കുന്നത്. കോണ്‍ഗ്രസിലെ സ്ഥിതിഗതികള്‍ വീക്ഷിച്ച് വരികയാണ് സിപിഐഎം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഗോപിനാഥിനായി വാതില്‍ തുറന്നിട്ടിരുന്ന സിപിഐഎം പുതിയ സാഹചര്യത്തില്‍ അദ്ദേഹത്തെ പരസ്യമായി ലക്ഷണിക്കാന്‍ തയ്യാറേയ്ക്കും. ഇതിന്റെ സുചനകളും ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവുമായ എകെ ബാലന്റെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്.
എകെ ബാലന്‍ ഫേസ്ബുക്ക് കുറിപ്പും ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്ന് തുടങ്ങുന്നതാണ് എകെ ബാലന്റെ പോസറ്റ്. പല സ്ഥലത്തും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ഗോപിനാഥിനായി സിപിഐഎം വാതില്‍ തുറന്നിരുന്നു. എ.കെ. ബാലനായിരുന്നു നീക്കങ്ങള്‍ക്ക് പിന്നില്‍. തെരഞ്ഞെടുപ്പിനു ശേഷവും എ കെ ബാലന്‍ ഗോപിനാഥനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് അവസാനിച്ച ചര്‍ച്ചയുടെ സാധ്യതകളാണ് പുതിയ പ്രതികരണങ്ങളിലൂടെ സിപിഐഎം വീണ്ടും തുറന്നിരിക്കുന്നത്.