Top

'ആത്മാര്‍ത്ഥത കൊണ്ടായിരിക്കാം നേതാക്കള്‍ക്ക് വാക്ക് പാലിക്കാന്‍ കഴിയാത്തത്'; നാളത്തെ കാര്യം പറയാന്‍ കഴിയില്ലെന്ന് എ വി ഗോപിനാഥ്

29 Aug 2021 3:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആത്മാര്‍ത്ഥത കൊണ്ടായിരിക്കാം നേതാക്കള്‍ക്ക് വാക്ക് പാലിക്കാന്‍ കഴിയാത്തത്; നാളത്തെ കാര്യം പറയാന്‍ കഴിയില്ലെന്ന് എ വി ഗോപിനാഥ്
X

സംസ്ഥാന കോണ്‍ഗ്രസില്‍ ഡിസിസി അധ്യക്ഷന്‍മാരെ നിയോഗിച്ചതിന് പിന്നാലെ ആരംഭിച്ച പൊട്ടിത്തെറിയില്‍ പ്രതികരണവുമായി പാലക്കാട് ജില്ലയിലെ മുതിര്‍ന്ന നേതാവ് എവി ഗോപിനാഥ്. തന്നെക്കാള്‍ ജനപിന്തുണയുള്ളവര്‍ ഉണ്ടായത് കൊണ്ടായിരിക്കാം പരിഗണിക്കപ്പെടാതിരുന്നത് എന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പറഞ്ഞ ഉറപ്പുകള്‍ പാലിക്കപ്പെടാതെ പോയത് എന്ത്‌ കൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണമെന്ന പരാമര്‍ശവും അദ്ദേഹം ആവര്‍ത്തിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കാണാന്‍ വന്ന ഉമ്മന്‍ ചാണ്ടിയും കെ സുധാരകനും നല്‍കിയ വാക്കുകള്‍ പാലിക്കപ്പെടാതിരുന്നതിനെ കുറിച്ച് അവരോട് തന്നെ ചോദിക്കുന്നതാണ് നല്ലത്. അവര്‍ ജീവിച്ചിരിപ്പുണ്ടെന്നും വാക്ക് പാലിക്കാന്‍ കഴിയാത്തത് നേതാക്കളുടെ ആത്മാര്‍ത്ഥത കൊണ്ടായിരിക്കാമെന്നും എവി ഗോപിനാഥ് വിമര്‍ശിച്ചു. തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതാണ് പതിന്. അതിപ്പോള്‍ ശീലമായി. അവഗണനയെ കുറിച്ച് പ്രതികരിക്കാനില്ല.

ഹൈക്കമാന്‍ഡ് വലിയ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് ഡിസിസി അധ്യക്ഷന്‍മാരെ നിയോഗിച്ചത്. അവര്‍ യോഗ്യരായിക്കാം. അതില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ല. നിലവില്‍ പാര്‍ട്ടി തീരുമാനം സാധാരണ പാര്‍ട്ടി പാര്‍ട്ടിക്കാരന്‍ എന്നനിലയില്‍ അംഗീകരിക്കുകയാണ്. പാര്‍ട്ടി തീരുമാനം ഇന്ന് സ്വാഗതം ചെയ്യാനും പിന്തുണയ്ക്കാനും ബാധ്യസ്ഥനാണ്. ഇപ്പോള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനാണ്, ഒരു കമ്മിറ്റിയിലും ഇല്ല, രാഷ്ട്രീയക്കാരനല്ല പ്രവര്‍ത്തകനാണ്. അടിയുറച്ച കോണ്‍ഗ്രസുകാരനാണ്, ഇപ്പോള്‍, നാളത്തെ കാര്യം പറയാനാവില്ലെന്നും പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് മറുപടിയായി എവി ഗോപിനാഥ് പ്രതികരിച്ചു.

എ തങ്കപ്പനെയാണ് പാലക്കാട് ഡിസിസി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. മുന്‍ കെ.എസ്.യു ജില്ല പ്രസിഡന്റ്മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുന്‍ പാലക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍ ഏ തങ്കപ്പന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. എവി ഗോപിനാഥ് ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്ത് എത്തിയതോടെ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ കൂട്ടിയിണക്കി മുന്നോട്ടു പോകുകയെന്ന പ്രതിസന്ധിയാണ് എ തങ്കപ്പന്റെ മുമ്പിലുള്ളത്.

Next Story

Popular Stories