'എന്നെ പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ല, സുധാകരനിലെ പ്രതീക്ഷ നഷ്ടപ്പെട്ടു'; കടുപ്പിച്ച് കെ ശിവദാസന്‍ നായര്‍
കെപി അനില്‍കുമാറിനെതിരേയും ശിവദാസന്‍ നായര്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചത്
29 Aug 2021 3:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോണ്‍ഗ്രസില്‍ നിന്നും താല്‍ക്കാലിക സസ്പെന്ഷന് നേരിടുന്ന കെ ശിവദാസന്‍ നായര്‍. കോണ്‍ഗ്രസ് തന്റെ കൂടി പാര്‍ട്ടിയാണെന്നും പാര്‍ട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമര്‍ശിച്ച ഒരു പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു. പാര്‍ട്ടിയിലെ പുഴുക്കുത്ത് മാറ്റാന്‍ നിലവിലെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഡിസിസി പട്ടിക പുറത്ത് വന്നതോടെ ആ പ്രതീക്ഷക്ക് മങ്ങലേല്ക്കുകയാണോയെന്ന് സംശയിക്കുന്നുവെന്നും ശിവദാസന്‍ നായര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ പറഞ്ഞു.
ശിവദാസന്‍ നായരുടെ പ്രതികരണം
പ്രവര്‍ത്തകരുടെ അഭിപ്രായം എന്തായിരിക്കും, അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരെയാണ് ഏല്‍പ്പിക്കേണ്ടത് എന്ന തരത്തില്‍ ഒരു ആലോചന നടന്നതായി എനിക്ക് തോന്നുന്നില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യപ്രസ്ഥാനമാണ്. പാര്‍ട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമര്‍ശിച്ച ഒരു പ്രസ്ഥാനമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രസ്ഥാവനകളോ, പാര്‍ട്ടി നയത്തെയോ എതിര്‍ത്തില്ല. സംഘടനാ സംവിധാനം നന്നാക്കുന്നിതിനുള്ള സദുദ്ദേശ്യശപരമായ പ്രസ്താവനയാണ് നടത്തിയത്. വിമര്‍ശിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകനായ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ആ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതാവുന്നു എന്നാണ് അതിന്റെ അര്‍ത്ഥം.
ഗ്രൂപ്പ് കോണ്‍ഗ്രസില്‍ എന്നും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് വയലാര്‍ രവിയും എകെ ആന്റണിയും മത്സരിച്ചപ്പോള്‍ എകെ ആന്റണിക്ക് വോട്ട് ചെയ്തയാളാണ് ഞാന്‍. അതിന് ശേഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ എകെ ആന്റണിയും വോട്ട് ചെയ്തയാളുകളും പൂര്ണമനസോടുകൂടി സഹകരിച്ചു. ഗ്രൂപ്പ് ഉണ്ടാവും.
വളരെ കാലമായി സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ദുരനുഭവമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പാര്‍ട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്താലും താക്കീത് പോലും കൊടുക്കാന്‍ പാര്‍ട്ടിയില്‍ ആരും ഉണ്ടാവുന്നില്ല. ഇതൊക്കെ പാര്‍ട്ടിയില്‍ ഉണ്ടായ പുഴുക്കുത്താണ്. സുധാകരനെ പോലത്തെ ഒരു നേതാവിന് അത് കഴിയും എന്നാണ് തോന്നുന്നത്. എന്നാല്‍ പട്ടിക പ്രസിദ്ധീകരണത്തിലൂടെ ആ പ്രതീക്ഷക്ക് മങ്ങലേല്ക്കുന്നോയെന്ന് സംശയമുണ്ട്. എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. എന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്യാം. കോണ്‍ഗ്രസ് എന്റെ കൂടി പ്രസ്ഥാനമാണ്. അതിനെ വിട്ട് എങ്ങും പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല.'
ഡിസിസി അധ്യക്ഷപട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് കെപി അനില്‍കുമാറിനെതിരേയും ശിവദാസന്‍ നായര്‍ക്കെതിരേയും അച്ചടക്ക നടപടി സ്വീകരിച്ചത്. പുനസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.
Next Story