Top

'പട്ടികജാതിക്കാര്‍ ഇടംപിടിക്കാത്തിന് കാരണം കൊടിക്കുന്നില്‍ സുരേഷ്'; അവഗണിച്ചെന്ന് ദളിത് കോണ്‍ഗ്രസ്

പട്ടികജാതിക്കാരുടെ കടുത്ത ശിക്ഷ കൊടുക്കുന്നില്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും കെ കെ ഷാജു

29 Aug 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടികജാതിക്കാര്‍ ഇടംപിടിക്കാത്തിന് കാരണം കൊടിക്കുന്നില്‍ സുരേഷ്;  അവഗണിച്ചെന്ന് ദളിത് കോണ്‍ഗ്രസ്
X

സംസ്ഥാനത്തെ പുതിയ ഡിസിസി അധ്യക്ഷന്‍മാരെ നിയോഗിച്ചതില്‍ പ്രതിഷേധവുമായി ദളിത് കോണ്‍ഗ്രസും രംഗത്ത്. പുതിയ പട്ടികയില്‍ ദളിത് വിഭാഗക്കാരെയും വനിതകളെയും അവഗണിച്ചെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ദളിത് കോണ്‍ഗ്രസ് തന്നെ പരസ്യ പ്രതികരണത്തിന് മുതിരുന്നത്. ഡിസിസി പട്ടികയില്‍ ഭളിത് വിഭാഗം നേരിട്ടത് വലിയ അവഗനയാണെന്നാണ് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെകെ ഷാജു ഉന്നയിക്കുന്നത്.

കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് എതിരെയും, കെപിസിസി അധ്യക്ഷന്‍ കെ സുധാകന്‍ എന്നിവര്‍ക്കെതിരെയും കെ കെ ഷാജു രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. 10 ശതമാനം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് എന്ന കെ സുധാകരന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല. കൊടിക്കുന്നില്‍ സുരേഷ് പോലും പട്ടികജാതിക്കാര്‍ക്ക് വേണ്ടി അഭിപ്രായം പറയാത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും കെ കെ ഷാജു കുറ്റപ്പെടുത്തി.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ പട്ടികയില്‍ പട്ടികജാതിക്കാര്‍ ഇടംപിടിക്കാത്തിന് കാരണം കൊടിക്കുന്നില്‍ സുരേഷാണ്. അദ്ദേഹത്തിന്റെ നടപടി പട്ടികജാതിക്കാരെ ചതിക്കുന്നതാണ്. കൊടിക്കുന്നില്‍ പട്ടികയിലേക്ക് നിര്‍ദേശിച്ചത് പോലും ഒരു പട്ടികജാതിക്കാരന്റെ പേരല്ല. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ പട്ടികജാതി സമൂഹം ശിക്ഷിക്കും. പട്ടികജാതിക്കാരുടെ കടുത്ത ശിക്ഷ കൊടുക്കുന്നില്‍ ഏറ്റുവാങ്ങേണ്ടിവരുമെന്നും കെ കെ ഷാജു കുറ്റപ്പെടുത്തി.

അതേസമയം, നിലവില്‍ പുറത്തുവന്ന ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക അവിശ്വസനീയമാണെന്നും കെ കെ ഷാജു വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പട്ടിക അംഗീകരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഉയരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്ത് എത്തി. ഡിസിസി പട്ടികയില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിന്നുവെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പേര് അനാവശ്യമായി ഡിസിസി പട്ടിക സംബന്ധിച്ച ചര്‍ച്ചകളിലേക്ക് വലിച്ചിഴച്ചെന്നും ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

കെ ശിവദാസന്‍ നായര്‍ക്കെതിരേയും കെപി അനില്‍കുമാറിനെതിരേയും സ്വീകരിച്ച അച്ചടക്ക നടപടിയും ഉമ്മന്‍ചാണ്ടി പ്രതികരണം രേഖപ്പെടുത്തി. ഒരു ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്യം ഉണ്ട് എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്യരുതെന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ അതേസമയം തന്നെ നടപടിയെടുക്കുന്നതിന് മുമ്പ് വിശദീകരണം ചോദിക്കുന്നതാണ് ജനാധിപത്യ രീതിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 'കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണ്. സ്വാതന്ത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ്. അത് ദുര്‍വിനിയോഗം ചെയ്യരുത്. അതുകൊണ്ട് എന്തുചെയ്യാം എന്ന നിലപാട് ആരും എടുക്കേണ്ടതില്ല. വിശദീകരണം ചോദിക്കുകയെന്നാണ് ജനാധിപത്യ രീതിയിലുള്ള നടപടിക്രമങ്ങള്‍.' ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

വിശദമായ ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ ഇക്കാര്യത്തില്‍ നടത്തേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. അത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിരുന്നെങ്കില്‍, ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ പരമാവധി ഒഴിവാക്കാമായിരുന്നു. സംസ്ഥാനതലത്തില്‍ ഇനിയും ചര്‍ച്ചകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‌റെ ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്നു. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംഗീകരിക്കേണ്ടതാണ്. കീഴ്‌വഴക്കമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

Popular Stories