Top

വർക്കല ഏരിയ കമ്മിറ്റി കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍

ഏരിയ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എഫ് നഹാസ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് നടപടിയുണ്ടായത്.

23 Nov 2021 3:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വർക്കല ഏരിയ കമ്മിറ്റി കയ്യാങ്കളി; അഞ്ചുപേർക്ക് സസ്പെന്‍ഷന്‍
X

വർക്കല സിപിഐഎമ്മിൽ നടപടി. അഞ്ചുപേരെ സസ്പെൻഡ് ചെയ്തു. ഏരിയ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എഫ് നഹാസ് ഉൾപ്പടെയുള്ളവർക്കെതിരെയാണ് നടപടിയുണ്ടായത്. ഏരിയാ സമ്മേളനത്തിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, മത്സ്യഫെഡ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എഫ് നഹാസ്, ഇടവ പഞ്ചായത്ത് അംഗം റിയാസ് വഹാബ് എന്നിവരെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതുസംബന്ധിച്ച തർക്കമായിരുന്നു കയ്യാങ്കളിയിലേക്ക് നയിച്ചത്.

ഏരിയ കമ്മിറ്റിയെ പ്രഖ്യാപിച്ചപ്പോൾ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എഫ് നഹാസ്, ഡിവൈഎഫ്ഐ പ്രവർത്തകരായ വഹാബ് , റിയാസ് എന്നിവരെ ഉൾപ്പെടുത്തണമെന്നും അല്ലെങ്കിൽ മത്സരം വേണമെന്നായിരുന്നു ഒരുവിഭാഗത്തിൻ്റെ ആവശ്യം. ഇത് നേതൃത്വം അനുവദിക്കാതെ വന്നതോടെയാണ് സംഘർഷം ഉണ്ടായത്. മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, സി ജയൻബാബു തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍വെച്ചായിരുന്നു സമ്മേളനവേദിയിൽ റെഡ് വോളണ്ടിയർമാർ ഏറ്റുമുട്ടിയത്.

ഇതോടെ വിഷയത്തില്‍ പാർട്ടി സംസ്ഥാന നേതൃത്വം തന്നെ നേരിട്ട് ഇടപെടുകയും സംഘർഷത്തിന് നേതൃത്വം നൽകിയവർക്ക് എതിരെ കടുത്ത നടപടി വേണമെന്ന് നിർദ്ധേശിക്കുകയും ചെയ്തിരുന്നു.

Next Story

Popular Stories