Top

വികെ മധുവിനെ തരംതാഴ്ത്തി സിപിഐഎം നടപടി

സാമുദായിക സമവാഖ്യം പരിഗണിച്ചാണ് ജി സ്റ്റീഫനെ പ്രഖ്യാപിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്

1 Sep 2021 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വികെ മധുവിനെ തരംതാഴ്ത്തി സിപിഐഎം നടപടി
X

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ വികെ മധുവിനെതിരെ സിപിഐഎം നടപടി. ജില്ലാ കമ്മറ്റിയിലേക്കാണ് തരംതാഴ്ത്താനാണ് ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

അരുവിക്കരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ജി സ്റ്റീഫനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെസി വിക്രമന്‍ എന്നിവരാണ് അന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നത്.
അരുവിക്കരയില്‍ വികെ മധു സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു സൂചനയെങ്കിലും ഒടുവില്‍ ജി സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സാമുദായിക സമവാഖ്യം പരിഗണിച്ചാണ് ജി സ്റ്റീഫനെ പ്രഖ്യാപിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും മാറി നിന്ന മധു അവസാന ഘട്ടത്തിലായിരുന്നു പ്രചാരണ രംഗത്തേക്ക് വന്നത്.
Next Story

Popular Stories