Top

ചേരിതിരിഞ്ഞ് വാഗ്വാദം; ആലപ്പുഴയിൽ സിപിഐഎം ഏരിയാ സമ്മേളനം നിർത്തിവച്ചു

പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെ വ്യക്തിഹത്യ നടന്നെന്ന ആരോപണമാണ് വാഗ്വാദത്തിലേക്ക് നയിച്ചത്.

31 Dec 2021 7:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചേരിതിരിഞ്ഞ് വാഗ്വാദം; ആലപ്പുഴയിൽ സിപിഐഎം ഏരിയാ സമ്മേളനം നിർത്തിവച്ചു
X

ആലപ്പുഴ: ചേരിതിരിഞ്ഞുള്ള തർക്കവും വാഗ്വാദവും രൂക്ഷമായതിനെ തുടർന്ന് ആലപ്പുഴ നോർത്ത് സിപിഐഎം ഏരിയാ സമ്മേളനം നിർത്തിവച്ചു. സമ്മേളന പ്രതിനിധികളിലെ സജി ചെറിയാൻ, പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിലായിരുന്നു ചേരിതിരിഞ്ഞ് തർക്കം. പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെ വ്യക്തിഹത്യ നടന്നെന്ന ആരോപണമാണ് വാഗ്വാദത്തിലേക്ക് നയിച്ചത്. തുടർന്ന് സമ്മേളനം താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

പുതിയ സാഹചര്യത്തില്‍ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്നാണ് റിപ്പോർട്ട്. സർക്കാരിനെതിരെയും പൊലീസിനെതിരെയും സമ്മേളനത്തില്‍ വിമർശനമുയർന്നു. സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം. സംസ്ഥാനത്തെ പൊലീസ് സംവിധാനം നിഷ്ക്രിയാവസ്ഥയിലാണെന്നും ചില പ്രതിനിധികൾ ആരോപിച്ചു.

Next Story

Popular Stories