Top

മമതയെ പ്രശംസിച്ച് ലേഖനം; സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകള്‍ക്ക് സസ്‌പെന്‍ഷന്‍

പാര്‍ട്ടി ഏരിയാ കമ്മിറ്റിയാണ് അജന്തക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്‍ക്കത്ത ജില്ലാ കമ്മിറ്റിയെ സമീപിക്കുന്നത്

25 Aug 2021 2:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മമതയെ പ്രശംസിച്ച് ലേഖനം; സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മകള്‍ക്ക് സസ്‌പെന്‍ഷന്‍
X

സിപിഐഎം പശ്ചിമ ബംഗാള്‍ മുന്‍ സെക്രട്ടറി അനില്‍ ബിശ്വാസിന്റെ മകള്‍ അജന്ത ബിശ്വാസിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്്‌പെന്‍ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖപത്രത്തില്‍ ലേഖനം എഴുതിയതിനാണ് നടപടി. രബിന്ദ്ര ഭാരതി സര്‍വ്വകലാശാലയില്‍ ചരിത്രാധ്യാപികയായ അജന്ത ബിശ്വാസ് പാര്‍ട്ടിയുടെ അധ്യാപക സംഘടനാ അംഗവും സിപിഐഎം കൊല്‍ക്കത്ത കമ്മിറ്റി അംഗവുമാണ്.

സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും ബംഗാള്‍ രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചായിരുന്നു അജന്തയുടെ ലേഖനം. ലേഖനത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കുറിച്ചും രാഷ്ട്രീയ ഇടപെടലിനെകുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. മമതാ ബാനര്‍ജി എങ്ങനെയാണ് രാഷ്ട്രീയ മേഖലയില്‍ സ്വന്തമായ ഇടം നേടിയതെന്നും സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും ബഹുജന പ്രസ്ഥാനങ്ങളില്‍ തന്റെ പങ്ക് നല്‍കിയതെന്നും അജന്ത ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
പാര്‍ട്ടി ഏരിയാ കമ്മിറ്റിയാണ് അജന്തക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊല്‍ക്കത്ത ജില്ലാ കമ്മിറ്റിയെ സമീപിക്കുന്നത്. ശേഷം ആഗസ്റ്റ് 21 ന് ചേര്‍ന്ന കൊല്‍ക്കത്ത ജില്ലാ കമ്മിറ്റിയിലാണ് സസ്‌പെന്‍ഷന്‍ നടപടി. ലേഖനം എഴുതുന്നതിന് മുമ്പ് പാര്‍ട്ടിയുടെ അനുമതി തേടാത്ത ബിശ്വാസിന്റെ തീരുമാനത്തില്‍ സിപിഐ (എം) ബംഗാള്‍ നേതൃത്വം അതൃപ്തരായിരുന്നു.


Next Story

Popular Stories