Top

പെരിന്തല്‍മണ്ണയിലെ തോല്‍വിക്ക് കാരണം വിഭാഗീയത; സിപിഐഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്

ഇടതുപിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ പി എം മുസ്തഫ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ 38 വോട്ടിനാണ് പരാജയപ്പെട്ടത്.

28 Dec 2021 4:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെരിന്തല്‍മണ്ണയിലെ തോല്‍വിക്ക് കാരണം വിഭാഗീയത; സിപിഐഎം ജില്ലാ സമ്മേളന റിപ്പോര്‍ട്ട്
X

മലപ്പുറം: പെരിന്തല്‍മണ്ണയിലെ തോല്‍വിക്ക് കാരണമായത് പാർട്ടിക്കുള്ളിലെ വിഭാഗീയതയെന്ന് സിപിഐഎം മലപ്പുറം സമ്മേളന റിപ്പോര്‍ട്ട്. മണ്ഡലത്തിലെ സംഘടനാ ദൗര്‍ബല്യം അറിഞ്ഞിട്ടും യഥാസമയം തിരുത്താത്തതെ പോയതാണ് ജയിക്കുമെന്ന് ഉറപ്പായ സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണമായതെന്നും റിപ്പോർട്ട് പറയുന്നു.

മുസ്ലിം ലീഗില്‍ നിന്നെത്തിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ സിപിഐഎം നേതാക്കളില്‍ പലരും തയാറായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി സ്വാധീന മേഖലകളിലാണ് സ്ഥാനാർത്ഥി പിന്നില്‍ പോയത്. ഇതിന്റെ ഫലം ജയം ഉറപ്പിച്ച സ്ഥാനാർത്ഥിയുടെ പരാജയമായിരുന്നു. ഇടതുപിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ പി എം മുസ്തഫ വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തില്‍ 38 വോട്ടിനാണ് പരാജയപ്പെട്ടത്.

തോല്‍വിയില്‍ സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രമുഖ നേതാക്കളായ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി ശശികുമാര്‍ നഗരസഭ ചെയര്‍മാനായിരുന്ന എം മുഹമ്മദ് സലീം അടക്കമുളളവർക്കെതിരെ തരം താഴ്ത്തല്‍ നടപടിയുണ്ടായത്. നേതാക്കള്‍ക്കെതിരായ നടപടി വീഴ്ച ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണെന്നും ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി തീരുമാനമാണ് വലുതെന്നും വ്യക്തികളെയോ വ്യക്തി ആരാധകരെയോ പാർട്ടി മുഖവിലക്കെടുക്കില്ലെന്നും പൊന്നാനിയിലുണ്ടായ പരസ്യ പ്രതിഷേധങ്ങളെ പരാമർശിച്ച് ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ നാലു വർഷത്തില്‍ ജില്ലയില്‍ പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായി എന്നും റിപ്പോർട്ടില്‍ പരാമർശിക്കുന്നു. പ്രവർത്തകരുടെ എണ്ണത്തിലും വോട്ടുവിഹിതത്തിലും അടക്കം ഈ വളർച്ച പ്രകടമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ പ്രാദേശിക ഘടകങ്ങള്‍ പോലും പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ ദുർബലമാണ് സംഘടനാ പ്രവർത്തനങ്ങളെന്നും 178 പേജുള്ള റിപ്പോർട്ട് പറയുന്നു.

Next Story

Popular Stories