Top

'നിലപാടില്ലായ്മയാണ് സര്‍ക്കാറിന്റെ നിലപാട്'; നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടത് പൊട്ടിത്തെറി ഒഴിവാക്കാനെന്ന് നേതാക്കള്‍

19 Sep 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിലപാടില്ലായ്മയാണ് സര്‍ക്കാറിന്റെ നിലപാട്; നാര്‍ക്കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടത് പൊട്ടിത്തെറി ഒഴിവാക്കാനെന്ന്  നേതാക്കള്‍
X

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ കേരളത്തില്‍ നടക്കുന്നത് മനപ്പൂര്‍വമുള്ള വിദ്വേഷ പ്രചാരണങ്ങളാണെന്ന്് പ്രതിപക്ഷം. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. വിവാദത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ഇടപെടുന്നതില്‍ പരാജയപ്പെട്ടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

വിവാദത്തിന്റെ തുടക്കത്തില്‍ തന്നെ വിഷയത്തില്‍ അടിയന്തിരമായി ചര്‍ച്ച വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്നാല്‍ അതില്‍ ഒരു നിലപാടും ഉണ്ടായില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം അനുരഞ്ജനത്തിന് ഇറങ്ങിയത്. പ്രശ്‌നങ്ങള്‍ മുളയിലെ നുള്ളി കളയാനുള്ള ശ്രമമാണ് നടത്തുന്നത്. ആരും ആവശ്യപ്പെട്ടല്ല മതനേതാക്കളുമായി ചര്‍ച്ച നടത്തിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. നിലപാടില്ലായ്മയാണ് സര്‍ക്കാറിന്റെ നിലപാട് എന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

പുറത്ത് പറയാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് തുടരുന്നത്. ഇതാണ് കാര്യങ്ങള്‍ വഷളാകുന്നത്. ഇതിനോടകം തന്നെ നിരവധി നേതാക്കളുമായി ചര്‍ച്ച നടത്തി. ഇനിയും ചര്‍ച്ചകള്‍ തുടരും. സമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഏറ്റവുമധികം ദുഷ്പ്രചരണങ്ങള്‍ നടക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ നടക്കുന്ന ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കുന്നതും വര്‍ഗീയവിദ്വേഷം വര്‍ധിക്കുന്നത്. ഇത്തരം ആളുകള്‍ക്കെതിരെ പൊലീസും സൈബര്‍ പൊലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണ്. പത്രമാധ്യമങ്ങള്‍ വിഷയത്തെ ഗൗരവമായി കണ്ടിട്ടാണ് പെരുമാറുന്നത്. പക്ഷെ സോഷ്യല്‍മീഡിയയില്‍ ആ നിയന്ത്രണമില്ല. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെ എന്തും പറയാമെന്ന സാഹചര്യമാണുള്ളത്. നമോ ടിവിയുടെ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു പെണ്‍കുട്ടി വന്നിട്ട് പച്ചത്തെറിയാണ് പറയുന്നത്. കേരളത്തിലാണ് ഇത് പറഞ്ഞിരിക്കുന്നത്. എത്രമോശമാണിത്.

ബിഷപ്പിനെ കണ്ട മന്ത്രിയുടേതടക്കം നിരുത്തരവാദിത്വപരമാണെന്നും നേതാക്കള്‍ കോഴിക്കോട് ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കെപിസിസി സമുദായ നേതാക്കളുടെ യോഗം വിളിക്കും. വര്‍ഗീയ ദ്രുവീകരണം തടയാന്‍ നടപടിയെടുക്കും. പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടാണ് ഇടപെട്ടതെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി.

Next Story

Popular Stories