Top

'ചര്‍ച്ച നടത്തില്ലെന്ന ദാര്‍ഷ്ട്യത്തിന് കോണ്‍ഗ്രസ് വിലകൊടുക്കേണ്ടി വരും': ജോസഫ് വാഴക്കന്‍

ഡിസിസി അധ്യക്ഷ പട്ടികയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍

30 Aug 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചര്‍ച്ച നടത്തില്ലെന്ന ദാര്‍ഷ്ട്യത്തിന് കോണ്‍ഗ്രസ് വിലകൊടുക്കേണ്ടി വരും: ജോസഫ് വാഴക്കന്‍
X

ഡിസിസി അധ്യക്ഷ പട്ടികയില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഇരുട്ടില്‍ നിര്‍ത്തുന്ന ദാര്‍ഷ്ട്യം പാര്‍ട്ടിയെ എവിടേയും എത്തിക്കില്ലെന്ന് ജോസഫ് വാഴക്കന്‍ വിമര്‍ശിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും കൂടെ നിന്ന നേതാക്കളാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇവരെ ആരുമല്ലാതാക്കാനുള്ള നീക്കം അത്ഭുതപ്പെടുത്തുവെന്നും ജോസഫ് വാഴക്കന്‍ അഭിപ്രായപ്പെട്ടു.

'കേരളത്തിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും നിര്‍ണായകമായ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും ഇരുട്ടില്‍ നിര്‍ത്തികൊണ്ട് പട്ടിക പുറത്ത് വരുന്നു. ഇവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു കാര്യവും ഇല്ലായെന്ന് വരുത്തി തീര്‍ക്കാനുള്ള ഒരു ദാഷ്ട്യം ചില നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായി. വിഭാഗീയതയുണ്ടാക്കി നേതാക്കള്‍ ആരും അല്ലായെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം എന്നെ അത്ഭുതപ്പെടുത്തി.' ജോസഫ് വാഴക്കന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയോട് ലിസ്റ്റ് ആവശ്യപ്പെട്ട കെ സുധാകരന്റെ നടപടിയിലും ജോസഫ് വാഴക്കന്‍ വിമര്‍ശിച്ചു.
'വിഡി സതീശന്റെ കൈയ്യില്‍ ലിസ്റ്റ് കൊടുക്കാനായി ഉമ്മന്‍ചാണ്ടിയോട് ചിലര്‍ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടി അത് ചെയ്തില്ലായെന്നും ഇവിടെ പറയുന്നത് കേട്ടു. ഉമ്മന്‍ചാണ്ടി ഉന്നതനാണ്. കെസി വേണുഗോപാല്‍ വഹിക്കുന്ന അതേ പോസ്റ്റാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം ആലോചിക്കാതെ ഒന്നും ചെയ്തിരുന്നില്ല. ഇനി ഞങ്ങളാണ് തീരുമാനിക്കുന്നതെന്ന് ദാര്‍ഷ്ടമാണ്. അത് കോണ്‍ഗ്രസിനെ എവിടേയും എത്തിക്കില്ല.' ജോസഫ് വാഴക്കാന്‍ കൂട്ടിചേര്‍ത്തു.
Next Story

Popular Stories