'നെഹ്റുവല്ല സവര്‍ക്കറാണ് അവരുടെ അധ്യാപകന്, മനുസ്മൃതി വഴികാട്ടിയും'; ചിന്തന്‍ ശിബിര വേദിയില്‍ യാഗം നടന്നെന്ന വാര്‍ത്ത ചൂണ്ടി എ എ റഹീം
" എല്ലാ അര്‍ത്ഥത്തിലും ഔട്ട്ഡേറ്റഡാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് ഓരോ നിമിഷവും തെളിയിക്കുന്നു."
14 May 2022 10:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നയചര്ച്ചാ പരിപാടിയായ ചിന്തന്‍ ശിബിര വേദിയില്‍ യാഗം നടന്നെന്ന വാര്‍ത്ത ചൂണ്ടി വിമര്‍ശനവുമായി രാജ്യസഭാ എംപി എ എ റഹീം. നെഹ്റുവിന്റെ കോണ്‍ഗ്രസ് ഇന്ന് ഈ സ്ഥിതിയിലാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പറഞ്ഞു. യോഗമല്ല യാഗമാണ് അവര്‍ക്ക് പരിഹാര മാര്‍ഗം. നിരാലംബരായ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ ബുള്‍ഡോസര്‍ കയറിയിറങ്ങുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. അന്ധവിശ്വാസങ്ങളും ശാസ്ത്ര വിരുദ്ധതയും ആയുധമാക്കിയാണ് സംഘപരിവാര്‍ ഫാസിസ്റ്റ് വാഴ്ചയ്ക്ക് അരങ്ങൊരുക്കുന്നത്. വിശ്വാസത്തെ അവര്‍ വെറും രാഷ്ട്രീയ ഇന്ധനമാക്കി. ശാസ്ത്ര വിരുദ്ധതയുടെ പ്രചാരകരായി. ചരിത്രത്തെ പൊളിച്ചെഴുതുകയാണെന്നും സിപിഐഎം നേതാവ് ചൂണ്ടിക്കാട്ടി.
'കോണ്‍ഗ്രസ്സ് ഏറെക്കാലമായി പഠിക്കുന്നത് സംഘപരിവാറിന്റെ പാഠശാലയിലാണ്. നെഹ്രുവല്ല, സവര്‍ക്കറും ഗോള്വല്ക്കറുമാണ് അവിടെ അധ്യാപകര്‍. ഭരണഘടനയല്ല, മനുസ്മൃതിയാണ് ഇന്ന് അവരുടെ വഴികാട്ടി. എല്ലാ അര്‍ത്ഥത്തിലും ഔട്ട്ഡേറ്റഡാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് ഓരോ നിമിഷവും തെളിയിക്കുന്നു. തിരിച്ചുവരാനാകാത്ത വിധം വഴിതെറ്റിപ്പോയ ആള്‍ക്കൂട്ടമായി കോണ്‍ഗ്രസ്സ് മാറി,' എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷന്‍ ആകാന്‍ ചിന്തന്‍ ശിബിര വേദിയില്‍ യാഗം നടന്നതായും യാഗം നേതാക്കളുടെ അനുമതിയോടെയാണെന്നും രാഹുല്‍ ഗാന്ധിക്ക് കരുത്ത് പകരാന്‍ പൂജ നടത്തുകയാണെന്ന് ജഗദീഷ് ശര്‍മ്മ പറഞ്ഞതായും വാര്‍ത്തയുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
Story Highlights: Congress is guided by manusmriti aa rahim on congress chintan shivir pooja reports