Top

സമ്മര്‍ദതന്ത്രത്തിന് വഴങ്ങില്ല, ഇനി അനുനയവും; നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്

31 Aug 2021 2:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമ്മര്‍ദതന്ത്രത്തിന് വഴങ്ങില്ല, ഇനി അനുനയവും; നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്
X

ഡിസിസി പുനഃസംഘടനയില്‍ കോണ്‍ഗ്രസില്‍ പോര്‍മുഖം തുറന്ന മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിയെ ബാധിക്കുന്ന തരത്തില്‍ പരസ്യപ്രസ്താവനകള്‍ ഉണ്ടായാല്‍ കര്‍ക്കശ നടപടി സ്വീകരിക്കാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. കേരളത്തിലെ സംഭവങ്ങളില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെട അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സമ്മര്‍ദതന്ത്രത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തിയിരിക്കുന്നത്.

പ്രഖ്യാപിച്ച ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയില്‍ ഇനി മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നും മേഖല, സാമുദായിക, വനിത, പിന്നാക്ക വിഭാഗ പ്രാതിനിധ്യങ്ങളിലെ പോരായ്മ വരാനിരിക്കുന്ന പുനഃസംഘടനകളിലൂടെ മാറ്റിയെടുക്കാനും സംസ്ഥാന നേതൃത്വത്തിന് ഹൈകമാന്‍ഡ് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ തലമുറമാറ്റത്തിന് വഴിമുടക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സ്വീകരിച്ചത് എന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്.

ഗ്രൂപ്പിന്റെ പേരിലുള്ള സംഘടിത സമ്മര്‍ദ്ദ തന്ത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ഹൈകമാന്‍ഡ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണം പോലും തടസ്സപ്പെടുത്തുന്ന വിധമാണ് പുതിയ നേതാക്കളെ മുതിര്‍ന്നവരടക്കം വെല്ലുവിളിക്കുന്നത്. വിഷയത്തില്‍ ഇനിയൊരു അനുനയനീക്കത്തിനും മുതിരിരേണ്ടതില്ലെന്നുമാണ് ഹൈക്കമാന്‍ഡ് നിലപാട്. ് നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം എടുത്ത ഉറച്ചതീരുമാനമാണ് സംസ്ഥാന പാര്‍ട്ടിയിലെ നേതൃമാറ്റം. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ നിയമനത്തിന് പിന്നാലെ ഉയര്‍ന്ന ആശങ്കകള്‍ തീര്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ ഡല്‍ഹിക്കു വിളിക്കുകയും അനുനയ രൂപത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുകയും ചെയ്തിരുന്നു. ഇനി അത്തരം ഒരു നീക്കം ആവശ്യമില്ലെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട.

പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തുന്നവരെ നിരീക്ഷിക്കാനും കെപിസിസി.യോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരക്കാരെ കെപിസിസിയിലോ ഡിസിസിയിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പ്രവര്‍ത്തകരെ ഡിസിസി അധ്യക്ഷന്മാരായി നിശ്ചയിച്ചത് എന്നാണ് നേതൃത്തിന്റെ വിലയിരുത്തല്‍. അവരെ ആക്ഷേപിച്ചത് നേതൃത്വത്തെ പ്രകോപിപ്പിച്ചു എന്നാണ് വിവരം.

Next Story

Popular Stories