Top

ബല്‍റാമും പത്മജയും ആര്യാടന്‍ ഷൗക്കത്തും ഡിസിസി പ്രസിഡണ്ട് പട്ടികയില്‍; പ്രവീണ്‍കുമാറും പരിഗണനയില്‍

14 ജില്ലകളിലേയും ഡിസിസി പ്രസിഡണ്ടുമാര്‍ മാറും

10 Aug 2021 5:21 AM GMT
അനുശ്രീ പി.കെ

ബല്‍റാമും പത്മജയും ആര്യാടന്‍ ഷൗക്കത്തും ഡിസിസി പ്രസിഡണ്ട് പട്ടികയില്‍; പ്രവീണ്‍കുമാറും പരിഗണനയില്‍
X

കോണ്‍ഗ്രസില്‍ ഡിസിസി പ്രസിഡണ്ട് നിയമനത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എന്നിവരുമായി നടത്തിയ കൂടികാഴ്ച്ചയില്‍ ഡിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ സംബന്ധിച്ച് പട്ടികപ്പെടുത്തി.

സമ്പൂര്‍ണ അഴിച്ചുപണിക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 14 ജില്ലകളിലേയും ഡിസിസി പ്രസിഡണ്ടുമാര്‍ മാറും. പുതുമുഖങ്ങളെ പരിഗണിക്കുന്നുതെങ്കിലും അനുഭവ സമ്പത്തുക്കള്ളവരും പട്ടികയിലുണ്ട്.

തിരുവനന്തപുരത്ത് നിന്നും വിഎസ് ശിവകുമാര്‍, ആര്‍ വത്സലന്‍, പാലോട് രവി ശരത്ചന്ദ്ര പ്രസാദ് എന്നിവരാണ് പട്ടികയിലുള്ളത്.

കൊല്ലത്ത് നിന്നും എഎം നസീര്‍, ഷാനവാസ് ഖാന്‍, ആലപ്പുഴയില്‍ നിന്നും ബാബു പ്രസാദ്, കോശി എം, കോശി എന്നിവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടു.

അനീഷ് വരിക്കണ്ണാമല,സതീഷ് കൊച്ചുപറമ്പില്‍ എന്നിവരുടെ പേരുകളാണ് പത്തനംതിട്ടയില്‍ നിന്നും പരിഗണിപ്പക്കെടുന്നത്. ജോയി വെട്ടുകുഴി, സിപി മാത്യു, എംഎന്‍ ഗോപി എന്നിവര്‍ ഇടുക്കിയില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ടു.

കോട്ടയത്ത് നിന്നും യൂജിന്‍, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യന്‍ എന്നിവരും, എറണാകുളത്ത് നിന്നും മുഹമ്മദ് ഷിയാസ്, ഐകെ രാജു, അബ്ദുള്‍ മുത്തലിബിന്റെ പേരും പട്ടികയിലുണ്ട്.

തൃശ്ശൂര്‍ ടി.വി. ചന്ദ്രമോഹന്‍, പത്മജാ വേണുഗോപാല്‍, പാലക്കാട് എ.വി. ഗോപിനാഥ്, വി.ടി. ബല്‍റാം, മലപ്പുറം ആര്യാടന്‍ ഷൗക്കത്ത്, വി.എ. കരീം. കോഴിക്കോട് എന്‍. സുബ്രഹ്മണ്യന്‍, വി.എന്‍. ചന്ദ്രന്‍, ബാലകൃഷ്ണക്കിടാവ്, കെ. പ്രവീണ്‍കുമാര്‍, വയനാട് കെ.കെ. എബ്രഹാം, അഡ്വ. ഐസക്ക്, പി.ഡി. സജി. കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ടി.ഒ. മോഹനന്‍, ചന്ദ്രന്‍ തില്ലങ്കേരി കാസര്‍കോട് നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, ഖാദര്‍ മങ്ങാട് എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ട്.

Next Story

Popular Stories