Top

ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയായി സിപിഐഎം അനുഭാവി; കെപിസിസിക്ക് പരാതി

ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി

20 Aug 2021 5:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയായി സിപിഐഎം അനുഭാവി; കെപിസിസിക്ക് പരാതി
X

കുന്നംകുളം ഡിസിസി സെക്രട്ടറിക്കെതിരെ പരസ്യപ്രസ്താവനയുമായി യൂത്ത് കോണ്‍ഗ്രസ്. ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളിയായി സിപിഐഎം അനുഭാവിയെ നിയമിച്ചതോടെയാണ് തുറക്കുളം മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് കൂടിയായ കെസി ബാബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബാബുവിനെതിരെ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി.


യൂത്ത് കോണ്‍ഗ്രസില്‍ അര്‍ഹതയുള്ളവരുടെ അപേക്ഷകള്‍ ഒഴിവാക്കിയാണ് പാര്‍ട്ടിയില്‍ അംഗത്വമില്ലാത്തവരെ പരിഗണിക്കുന്നതെന്നാണ് പരാതി. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ അവഗണിക്കുന്നതോടെ ഇവര്‍ പാര്‍ട്ടി വിടുകയാണെന്നാണ പരാതിയും ഉയരുന്നുണ്ട്.

അതേസമയം തന്നെ ഭീഷണിപ്പെടുത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പേരില്‍ ബാബു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.


Next Story

Popular Stories