Top

ആറളം നിലനിര്‍ത്തി എല്‍ഡിഎഫ്; സുരേന്ദ്രന്‍ പരാജയപ്പെട്ടു; കക്ഷി നില 9-8

ആറളം പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി

12 Aug 2021 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറളം  നിലനിര്‍ത്തി എല്‍ഡിഎഫ്; സുരേന്ദ്രന്‍ പരാജയപ്പെട്ടു; കക്ഷി നില 9-8
X

കണ്ണൂരില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ആറളം പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വീര്‍പ്പാട് വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. ഇതോടെ നിലവിലെ കക്ഷിനില എല്‍ഡിഎഫ് 9, യുഡിഎഫ് 8 ആയി.

എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പാണ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും മത്സരിച്ചതോടെ വാശിയേറിയ പ്രചാരണമായിരുന്നു നടന്നത് വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബേബി ജോണ്‍ പൈനാപ്പള്ളിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളാണുള്ളത്.

കഴിഞ്ഞ തവണ എട്ട് വോട്ടിനാണ് വാര്‍ഡ് യുഡിഎഫിനെ കൈവിട്ടത്. ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ട സുരേന്ദ്രന്‍ തന്നെയായിരുന്നു ഇത്തവണയും സ്ഥാനാര്‍ത്ഥി. 1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 92 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

ഇന്നലെ തെരഞ്ഞെടുപ്പ് നടന്നയിടങ്ങള്‍ ജില്ലാ- തദ്ദേശ സ്ഥാപനം-വാര്‍ഡ് എന്നിവയുടെ ക്രമത്തില്‍

പത്തനംതിട്ട: കലഞ്ഞൂര്‍-പല്ലൂര്‍ .

ആലപ്പുഴ: മുട്ടാര്‍-നാലുതോട്

കോട്ടയം: എലിക്കുളം-ഇളങ്ങുളം

എറണാകുളം: വേങ്ങൂര്‍-ചൂരത്തോട്

എറണാകുളം: വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത

എറണാകുളം: മാറാടി- നോര്‍ത്ത് മാറാടി

എറണാകുളം: പിറവം-കരക്കോട്

മലപ്പുറം: ചെറുകാവ്- ചേവായൂര്‍

മലപ്പുറം: വണ്ടൂര്‍-മുടപ്പിലാശ്ശേരി

മലപ്പുറം: തലക്കാട്-പാറശ്ശേരി വെസ്റ്റ്

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്- വഴിക്കടവ്

കോഴിക്കോട്: വളയം-കല്ലുനിര.

കണ്ണൂര്‍: ആറളം-വീര്‍പ്പാട്

തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്

വയനാട്: സുല്‍ത്താന്‍ ബത്തേരി-പഴേരി

Next Story

Popular Stories