ബിഎസ്പി പുറത്താക്കിയ നകുല്‍ ദുബേ കോണ്‍ഗ്രസില്‍; ബ്രാഹ്മണവിഭാഗത്തിനിടയില്‍ സ്വാധീനമുറപ്പിക്കാന്‍ പ്രിയങ്കയ്ക്ക് പുതിയ തുറുപ്പ് ചീട്ട്
കഴിഞ്ഞ മാസം ബിഎസ്പിയില് നിന്ന് പുറത്താക്കപ്പെട്ട നകുല്‍ ദുബേ വ്യാഴാഴ്ച്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
26 May 2022 3:26 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: പ്രമുഖ ബ്രാഹ്മണ നേതാവായ നകുല്‍ ദുബേ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ മാസം ബിഎസ്പിയില് നിന്ന് പുറത്താക്കപ്പെട്ട നകുല്‍ ദുബെ വ്യാഴാഴ്ച്ചയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുതിര്‍ന്ന കോൺഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെച്ചാണ് നകുല്‍ ദുബേ കോണ്‍ഗ്രസില്‍ അംഗമായത്. പ്രിയങ്ക ഗാന്ധിയുടെ നേത്യത്വത്തില്‍ ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് നകുല്‍ ദുബേ കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് രാജീവ് ശുക്ല പറഞ്ഞു.
യുപിയില്‍ മാത്രമല്ല രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് മുന്‍ ബിഎസ്പി നേതാവ് പറഞ്ഞു.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ അഭിഭാഷകനായ ദുബേയെ പാര്‍ട്ടിയില്‍ നിന്ന് ബിഎസ്പി അധ്യക്ഷ മായാവതി പുറത്താക്കിയിരുന്നു.
2002ല്‍ ബിഎസ്പിയില് ചേരുന്നതിന് മുമ്പ് ലഖ്നൗവില്‍ വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വ്യക്തിയാണ് നകുൽ ദുബേ. ഉത്തര്‍പ്രദേശില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഇദ്ദേഹം .2004ല്‍ ബിഎസ്പി ബ്രജേഷ് പതക്കിനെ മത്സരിപ്പിച്ചപ്പോള്‍ ഉന്നാവോ പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതല അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.
ബിഎസ്പി സംഘടിപ്പിച്ച നിരവധി രാഷ്ട്രീയ പരിപാടികളിലും റാലികളിലും ദുബേ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2007ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹോനയില് നിന്ന് മത്സരിച്ച് അദ്ദേഹം നഗരവികസന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍, 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. 2014ലും 2019ലും സീതാപൂരില്‍ പരാജയപ്പെട്ടതിനാല്‍ ലോക്സഭാ സീറ്റിനായുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുമായുള്ള അദ്ദേഹത്തിന്റെ ശ്രമവും വിജയിച്ചില്ല. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വിജയിക്കാനായില്ല.
Story highlights: BSP expelled nakul dubey; Priyanka gets new trump card to establish influence among Brahmins
- TAGS:
- nakul dubey
- priyanka
- congress
- bsp