'കോടിയേരി സിപിഐഎം ദേശീയ നേതൃത്വത്തിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല'; ടിവിഎസ് ഹരിദാസ്
31 Oct 2021 3:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബിനീഷ് കോടിയേരിയുടെ വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുകയാണെന്ന് ബിജെപി വക്താവ് ടിവിഎസ് ഹരിദാസ്. ബിനീഷ് കോടിയേരി അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളെല്ലാം പറയട്ടെ. വെളിപ്പെടുത്തലുകള്‍ പുറത്തുവരട്ടെ. അതിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു പ്രതികരണം.
'കേസ് ഇതുവരെ തീര്‍ന്നിട്ടില്ല. ജാമ്യം ലഭിച്ചിട്ട് മാത്രമുള്ളൂ. ജാമ്യത്തിലിറങ്ങിയതുകൊണ്ട് പ്രശ്നങ്ങളൊന്നും തീരുന്നില്ല. അതുമായി ബന്ധപ്പെട്ട മറ്റുപ്രശ്നങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഈ സാഹചര്യത്തില്‍ ആ കുടുംബത്തിനും കോടിയേരിക്കും നന്മവരട്ടെ എന്ന് പ്രാര്ഥിക്കുകയാണെന്നും'- ടിവിഎസ് ഹരിദാസ് പറഞ്ഞു.
സിപിഐഎം ദേശീയ നേതൃത്വത്തിലേക്ക് കേരള ഘടകം കാണുന്നത് കോടിയേരി ബാലകൃഷ്ണനെയെന്നും ടിവിഎസ് ഹരിദാസ് അഭിപ്രായപ്പെട്ടു.
'ദേശീയ തലത്തിലേക്കെത്തുമ്പോള്‍ സിപിഐഎം വലിയ അസ്ഥിത്വ പ്രശ്നമാണ് നേരിടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരി തുടരണമോ എന്നക്കമുള്ള തീരുമാനങ്ങളില്‍ കേരള ഘടകത്തിന് വലിയ പ്രധാന്യമാണുള്ളത്. ഈ ഘട്ടത്തില്‍ കോടിയേരിയെപ്പോലെ ഒരാള്‍ ദേശീയ തലത്തിലേക്ക് എത്തണമെന്നായിരിക്കും പിണറായി വിജയനും സിപിഐഎം സംസ്ഥാന ഘടകവും ചിന്തിക്കുക.
അടുത്ത പത്ത് വര്‍ഷത്തെ മുന്നില്‍കണ്ട് ഒരു നേതൃത്വത്തെ തീരുമാനിക്കണമെങ്കില്‍, അതില്‍ കേരളത്തിന് ഒരു മേല്‍ക്കൈ ലഭിക്കണമെങ്കില്‍ കോടിയേരി ബാലകൃഷ്ണനെ ജനറല്‍ സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിലേക്ക് കേരള ഘടകമെത്തിയാല് അതിശയിക്കാനില്ല. പത്തുവര്‍ഷം അദ്ദേഹത്തിന് മുന്നിലുണ്ട്.
കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ സിപിഐഎമ്മിന് ആരെയും പാര്‍ട്ടി സെക്രട്ടറിയാക്കാം. എ വിജയരാഘവന് വേണമെങ്കില്‍ തുടരാം അല്ലെങ്കില്‍ മറ്റൊരാളെ കൊണ്ടുവരാം. തീരുമാനമെന്തായാലും അതില്‍ പിണറായി വിജയന് അഭിപ്രായമുണ്ടാകും. എല്ലാ പാര്‍ട്ടി തീരുമാനങ്ങളിലും ഭരണത്തിലും പിണറായി വിജയന് ആ മേല്‍കൈയ്യുണ്ട്'- ടിവിഎസ് ഹരിദാസ് പറഞ്ഞു.