Top

വിമതര്‍ക്കുനേരെ കണ്ണടയ്ക്കുന്നെന്ന ആരോപണം; നടപടി ആരംഭിച്ച് ബിജെപി;കോതമംഗലത്ത് ഏഴുപേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

പുറത്താക്കിയ ഏഴ് പേര്‍ക്കെതിരെ പ്രവര്‍ത്തകര്‍ കാലങ്ങളായി പരാതി ഉന്നയിച്ചുവരികയായിരുന്നു.

5 Aug 2021 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിമതര്‍ക്കുനേരെ കണ്ണടയ്ക്കുന്നെന്ന ആരോപണം; നടപടി ആരംഭിച്ച് ബിജെപി;കോതമംഗലത്ത് ഏഴുപേര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്
X


വിമതപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കോതമംഗലത്ത് ഏഴ് ബിജെപി പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നേതൃത്വം യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുയരുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ബിജെപിയുടെ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

പുറത്താക്കിയ ഏഴ് പേര്‍ക്കെതിരെ പ്രവര്‍ത്തകര്‍ കാലങ്ങളായി പരാതി ഉന്നയിച്ചുവരികയായിരുന്നു. പ്രവര്‍ത്തകരുടെ പരാതി കേള്‍ക്കാന്‍ സംസ്ഥാന സെക്രട്ടറി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ജില്ലയില്‍ എത്തിയ നേതാക്കള്‍ക്ക് മുന്നിലും പ്രവര്‍ത്തകര്‍ പരാതി ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ പ്രവര്‍ത്തകര്‍ നടത്തിയ വിമത നീക്കങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ നേതൃത്വത്തിന് മുന്നില്‍ പറഞ്ഞതായാണ് വിവരം.

ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് എംഎന്‍ ഗംഗാധരന്‍, കോതമംഗലം മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് പികെ ബാബു, പ്രവര്‍ത്തകരായ സന്തോഷ് പദ്മനാഭന്‍, മനോജ് കാനാട്ട്, ജയശങ്കര്‍, അനില്‍ മഞ്ചപ്പള്ളി, എറണാകുളം മണ്ഡലത്തില്‍ നിന്നുള്ള യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാനസമിതി അംഗം ആര്‍ അരവിന്ദന്‍ എന്നിവരെയാണ് കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചത്.

Next Story

Popular Stories